Advertisment

എൽ പി ജി സിലിണ്ടറുകൾ ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാം; പുതിയ സംവിധാനവുമായി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം

New Update

ഡൽഹി: എൽ പി ജി സിലിണ്ടറുകൾ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാനുള്ള സൗകര്യവുമായി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം. ഉപയോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരിൽ നിന്നും സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ അവസരമൊരുക്കുന്നതാണ് ഈ പുതിയ തീരുമാനം. നിലവിൽ തെരഞ്ഞെടുത്ത ഡീലർമാരിൽ നിന്നു മാത്രമാണ് എൽ പി ജി സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുക.

publive-image

എൽ പി ജി കണക്ഷൻ എടുത്ത ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ (ഒഎംസി) പട്ടികയിൽ നിന്ന് വിതരണക്കാരുടെ വിവരങ്ങൾ ലഭിക്കും. ​ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ മൊബൈൽ ആപ്പിൽ നിന്ന് വിതരണക്കാരെ തെരഞ്ഞെടുക്കാൻ കഴിയും.  ​ഇതുവഴി സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാം എന്നാണ് പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം കരുതുന്നത്. ആദ്യ ഘട്ടത്തിൽ ചണ്ഡിഗഡ്, കോയമ്പത്തൂർ, ഗുരുഗ്രാം, പൂനെ, റാഞ്ചി എന്നീ അഞ്ച് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

gas cylinder
Advertisment