Advertisment

കോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

New Update

publive-image

കോഴിക്കോട്: നല്ലളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടാണ് കത്തിനശിച്ചത്. വീട്ടിൽ ആളില്ലായിരുന്നുവെന്ന് നല്ലളം പോലീസ് സ്ഥീരികരിച്ചു. രാത്രി 8.30 ഓടെയായിരുന്നു സംഭവം.

തീ ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരം അറിയിച്ചത്. വലിയ രീതിയില്‍ തീ പടര്‍ന്നതോടെ അയല്‍വാസികളും പരിഭ്രാന്തരായി. സ്ഫോടനത്തിൽ ഷെഡിനടുത്തുള്ള തെങ്ങിന് തീ പിടിച്ചു.

Advertisment