Advertisment

പാചക വാതക വില വർദ്ധനവ്; ഇടതുപക്ഷ വനിത കൗൺസിലർമാർ നഗരസഭാ ഓഫീസിന് മുന്നിൽ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങി പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാചക വാതക വില വർദ്ധനവിനെതിരെ ഇടതുപക്ഷ വനിത കൗൺസിലർമാർ നഗരസഭാ ഓഫീസിന് മുന്നിൽ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങി വിതരണം നടത്തി പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി അഖിലേന്ത്യ ജനാതിപധ്യ മഹിള അസോസിയേഷൻ പാലക്കാട് ഏരിയ സെക്രട്ടറി എ.കുമാരി ഉത്ഘാടനം ചെയ്തു.

publive-image

സി.പി.ഐ.എം ഏരിയ കമ്മിറ്റി മെമ്പർ അബ്ദുൾ സുക്കൂർ, നഗരസഭ പാർട്ടി ലീഡർ മുഹമ്മദ് ബഷീർ എന്നിവർ അഭിവാദ്യം ചെയ്തു കൗൺസിലർ എം.സെലീന ബീവി അദ്ധ്യക്ഷത വഹിച്ചു കൗൺസിലർമാരായ എം.സുജന, എം.കുമാരി, ഫൈറോജ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

gas price hike
Advertisment