Advertisment

നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച നടത്താം. പക്ഷേ ഇത്തവണ ചര്‍ച്ച മേശയ്ക്കും ചുറ്റും ഇരുന്നല്ല ;യുദ്ധക്കളത്തിലാണ് സംസാരിക്കേണ്ടത്: ഗംഭീര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കണമെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ട്വിറ്ററിലൂടെയാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്.

Advertisment

publive-image

ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കണമെന്നും മേശയ്ക്ക് ചുറ്റും ഇരുന്നല്ല യുദ്ധക്കളത്തിലാകണം സംസാരിക്കേണ്ടതെന്നും താരം ട്വീറ്റ് ചെയ്തു.

'നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച നടത്താം. പക്ഷേ ഇത്തവണ ചര്‍ച്ച മേശയ്ക്കും ചുറ്റും ഇരുന്നല്ല, അത് യുദ്ധക്കളത്തിലാണ്. ഇത്രത്തോളം സഹിച്ചത് മതി.' ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെയായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. 18 സിആര്‍പിഎഫ് ജവാന്മാരായിരുന്നു അപ്പോള്‍ മരിച്ചിരുന്നത്.

Advertisment