Advertisment

പഴയ വിദ്വേഷം മറന്ന് കുവൈറ്റ് - പാലസ്തീന്‍ ന​യ​ത​ന്ത്ര൦ : ഗ​സ്സ​യി​ൽ​നി​ന്ന് 70 അ​ധ്യാ​പ​ക​ർ കൂ​ടി എ​ത്തി. അ​ധ്യാ​പ​ക ത​സ്​​തി​ക​ളി​ൽ ഇനിയും മുന്‍ഗണന

New Update

publive-image

Advertisment

കു​വൈറ്റ്:  ഇ​റാ​ഖ് അ​ധി​നി​വേ​ശകാലം മുതല്‍ പാലസ്തീന്‍ പൌരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന നിരോധനം നീക്കിയതിനെ തുടര്‍ന്ന്‍ പാ​ല​സ്​​തീ​നി​ലെ ഗ​സ്സ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ 70 അ​ധ്യാ​പ​ക​ർ കൂ​ടി എ​ത്തി. വെ​സ്​​റ്റ്​ ബാ​ങ്കി​ൽ​നി​ന്നു​ള്ള 37 ക​ണ​ക്ക്​ അ​ധ്യാ​പ​ക​ർ ക​ഴി​ഞ്ഞ​യാ​ഴ്​​ച രാ​ജ്യ​ത്ത്​ എ​ത്തി​യി​രു​ന്നു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഒ​ഴി​വു​ള്ള അ​ധ്യാ​പ​ക ത​സ്​​തി​ക​ളി​ൽ വി​ദേ​ശി​ക​ളി​ൽ പാല​സ്​​തീ​നി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​റാ​ഖ് അ​ധി​നി​വേ​ശ​ത്തോ​ട് ഫ​ല​സ്​​തീ​ൻ സ്വീ​ക​രി​ച്ച അ​നു​കൂ​ല നി​ല​പാ​ടു​ക​ളെ തു​ട​ർ​ന്ന് 27 വ​ർ​ഷ​മാ​യി പാലല​സ്​​തീ​നി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് കു​വൈ​ത്ത്​ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു​കാ​ല​ത്ത് കു​വൈ​ത്തി​ലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഫ​ല​സ്​​തീ​ൻ പൗ​ര​ന്മാ​ർ. അ​ധി​നി​വേ​ശ​കാ​ല​ത്ത്​ പി.​എ​ൽ.​ഒ സ്വീ​ക​രി​ച്ച ഇ​റാ​ഖ് അ​നു​കൂ​ല നി​ല​പാ​ടി​നെ തു​ട​ർ​ന്ന് 1991ലാ​ണ് കു​വൈ​ത്ത്​ ഫ​ല​സ്​​തീ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം വി​ച്ഛേ​ദി​ച്ച​ത്.

ഇ​തിന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം ഫ​ല​സ്​​തീ​ൻ പാ​സ്​​പോ​ർ​ട്ടിന്‍റെ അം​ഗീ​കാ​രം എ​ടു​ത്തു​ക​ള​യു​ക​യും രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന ഫ​ല​സ്​​തീ​ൻ പൗ​ര​ന്മാ​രെ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വി​ദ്വേ​ഷ​ത്തിന്‍റെ പ​ഴ​യ കാ​ലം മ​റ​ന്ന് ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

kuwait
Advertisment