Advertisment

ജി ബി റോഡിലെ എസ്കലേറ്ററിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കമ്പനി സിബിഐ അന്വേഷണ പരിധിയില്‍ !

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: ജി.ബി. റോഡിലെ എസ്കലേറ്ററിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കമ്പനി സി.ബി.ഐ. അന്വേഷണം നേരിടുകയാണെന്നും ഒരു പക്ഷെ കൗൺസലർമാരിലേക്കും അന്വേഷണം വന്നേക്കാമെന്നു യു.ഡി.എഫ്. കൗൺസിലർ ഭവദാസ് ആശങ്ക രേഖപ്പെടുത്തി.

മൂന്നു കോടി എൺപത്തിയഞ്ചു ലക്ഷം രൂപയാണ് ബഡ്‌ജറ്റ്‌ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അധിക തുകയുടെ ബാധ്യത കൗൺസിലർമാരുടെ തലയിൽ വരില്ലെന്ന് രേഖാമൂലം ഉറപ്പു നൽകണമെന്നും ഭവദാസ് നഗരസഭകൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

എന്നാൽ കമ്പനിക്കെതിരായ അന്വേഷണത്തിൻ്റെ പരിധിയിൽ പാലക്കാട് നഗരസഭയുടെ പ്രവർത്തി ഉൾപ്പെടുന്നില്ലെന്നും ആ കമ്പനിയെ ഒഴിവാക്കുകയും കൺസൾട്ടേഷൻ ഇനത്തിൽ നൽകിയ തുക കമ്പനിയിൽ നിന്നും തിരിച്ചുപിടിക്കാനുള്ള നടപടികൾ കൈകൊണ്ടീട്ടുണ്ടെന്നും വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ യോഗത്തിൽ അറിയിച്ചു.

പദ്ധതി നിന്നു പോയാൽ റയിൽവേക്ക് നൽകിയ പണം നഷ്ടപ്പെടുമെന്നും കൃഷ്ണകുമാർ ചുണ്ടിക്കാട്ടി. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴും യോഗത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കയാണ്.

palakkad news
Advertisment