Advertisment

2019 ലെ ജിസിസി ഉച്ചകോടിയ്ക്ക് യുഎഇ ആതിഥേയത്വം വഹിക്കും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താനുള്ള ആഹ്വാനത്തോടെ ജിസിസി ഉച്ചകോടിയ്ക്ക് തുടക്കം കുറിച്ചു . 2019 ലെ ജിസിസി ഉച്ചകോടിയ്ക്ക് യുഎഇ ആതിഥേയത്വം വഹിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.ഹഫര്‍ അല്‍ ബത്താനിലെ കിംഗ് ഖാലിദ് മിലിട്ടറി സിറ്റിയിലെ പുതിയ ജിസിസി മിലിട്ടറി കമാന്‍ഡറായി ലഫ്. ജനറല്‍ ഈദ് അവാദ് അല്‍ സുലായിവിയെ നിയമിച്ചതായി ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുലസീസ് അല്‍ സയാനി പ്രഖ്യാപിച്ചു .publive-image

രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക വിഷയങ്ങൾ ചർച്ചചെയ്യുകയും യോജിച്ചുള്ള കർമപരിപാടികൾക്കു രൂപം നൽകുകയും ചെയ്തതായി അൽ സയാനി പറഞ്ഞു. ജനറൽ സെക്രട്ടേറിയറ്റും മന്ത്രിതല സമിതികളും സമർപ്പിച്ച റിപ്പോർട്ടുകൾ ചർച്ചചെയ്തു.

റിപ്പോർട്ടിലെ പ്രധാന വിഷയങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണും.ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവ ചേർന്നു 1981 മേയിലാണ് ഗൾഫ് സഹകരണ കൗൺസിൽ രൂപവൽകരിച്ചത്.

Advertisment