Advertisment

അംഗരാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒരുമിക്കണമെന്ന് കുവൈറ്റ് അമീര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : മുപ്പത്തൊമ്പതാമത് ജി.സി.സി. ഉച്ചകോടി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് നിരീക്ഷണം. അംഗരാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒരുമിക്കണമെന്ന് ജി.സി.സിയിലെ ഏറ്റവും മുതിര്‍ന്ന ഭരണാധികാരി കുവൈറ്റ് അമീര്‍ ആഹ്വാനം ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഐക്യമില്ലായ്മ ജി.സി.സി. കൗണ്‍സിലിന് ഭീഷണിയാകുമെന്ന് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ അഭിപ്രായപ്പെട്ടു.

publive-image

അംഗരാജ്യങ്ങള്‍ക്കിടയിലെ ഭിന്നതയ്ക്ക് ഉച്ചകോടിയില്‍ മഞ്ഞുരുകുമെന്ന നിരീക്ഷകരുടെ പ്രതീക്ഷയാണ് അസ്തമിച്ചത്. ഇത്തവണ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സൗദിയുടെ ക്ഷണം ഖത്തര്‍ അമീറിന് ലഭിച്ചതോടെ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, സല്‍മാന്‍ രാജാവിന്റെ ക്ഷണമുണ്ടായിട്ടും ഖത്തര്‍ അമീര്‍ ഉച്ചകോടിക്ക് എത്താതിരുന്നത് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

kuwait kuwait latest
Advertisment