Advertisment

ഷെയ്ന്‍ നിഗത്തെ കരാര്‍ ലംഘനത്തിന്‍റെ പേരില്‍ വിലക്കുന്നത് അസംബന്ധം ...ഷെയ്ന്‍ കുറച്ചുകൂടി പ്രൊഫഷണലായി സ്വന്തം ജോലിയെ കാണേണ്ടതുണ്ടെന്ന് ഗീതു മോഹന്‍ദാസ്

New Update

തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായികയും അഭിനേത്രിയുമായ ഗീതു മോഹന്‍ദാസ്.

Advertisment

publive-image

ഷെയ്ന്‍ നിഗത്തെ കരാര്‍ ലംഘനത്തിന്‍റെ പേരില്‍ വിലക്കുന്നത് അസംബന്ധമാണെന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞു. അതിനോട് തനിക്ക് യോജിപ്പില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഷെയ്ന്‍ കുറച്ചുകൂടി പ്രൊഫഷണലായി സ്വന്തം ജോലിയെ കാണേണ്ടതുണ്ട്. എന്നാല്‍ അണ്‍പ്രൊഫഷണലായാണ് ഷെയ്ന്‍ പെരുമാറിയതെങ്കില്‍ അതിനെ നേരിടാന്‍ നിയമപരമായ വഴികളുണ്ടെന്നും, ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന നയമല്ല സ്വീകരിക്കേണ്ടതെന്നും ഗീതു വ്യക്തമാക്കി.

geethu mohandas
Advertisment