Advertisment

ഈ ആര്‍ജ്ജവത്തെ ഞാന്‍ ആദരിക്കുന്നു...ഞാനും ഇത് വിളിച്ചു പറഞ്ഞതാണ്...തെറ്റ് ആരു ചെയ്താലും മുഖം നോക്കാതെ വിളിച്ചു പറയണം...അത് ഇടതായാലും വലതായാലും മധ്യമായാലും...ലത്തീന്‍ കത്തോലിക്ക കൗണ്‍സിലിന്റെ ധീരമായ ഈ നിലപാടിന് ബിഗ് സല്യൂട്ട് : ആഴക്കടല്‍ കരാര്‍ വിഷയത്തില്‍ ലത്തീന്‍ സഭക്ക് പിന്തുണയുമായി യാക്കോബായ സഭ

New Update

കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ലത്തീന്‍ സഭ. കരാറിലൂടെ കടലിനെ വില്‍ക്കുകയും മോഷ്ടിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. വ്യവസായ വകുപ്പും ഫിഷറീസ് വകുപ്പും കുറ്റകരമായ രീതിയില്‍ ഇടപെട്ടെന്നും ആഴക്കടല്‍ വിവാദം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കൊച്ചി ബിഷപ്പ് ജോസഫ് കരിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

അതേസമയം ആഴക്കടല്‍ കരാര്‍ വിഷയത്തില്‍ ലത്തീന്‍ സഭക്ക് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തി. തെറ്റ് ചൂണ്ടിക്കാണിച്ച ലത്തീല്‍ കത്തോലിക്കാ കൗണ്‍സിലിന്റെ ആര്‍ജവത്തെ താന്‍ ആദരിക്കുന്നതായ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ ആര്‍ജ്ജവത്തെ ഞാന്‍ ആദരിക്കുന്നു...

ഞാനും ഇത് വിളിച്ചു പറഞ്ഞതാണ്...

തെറ്റ് ആരു ചെയ്താലും മുഖം നോക്കാതെ വിളിച്ചു പറയണം...അത് ഇടതായാലും വലതായാലും മധ്യമായാലും...

ഇടതു പക്ഷം ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു ആഴക്കടല്‍ അവകാശം കോര്‍പറേറ്റ് ശക്തികള്‍ക്കു കൊടുക്കാന്‍ ആലോചിച്ചത് വഴി ചെയ്തത്. പിന്മാറിയത് നന്നായെങ്കിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ച ആയിരുന്നു ആ നടപടികള്‍. ചൈന പുതിയ സാമ്ബത്തിക സാമ്രാജ്യം ആയതോടെ ആഗോള മൂലധന ശക്തികള്‍ നമ്മുടെ ആഴകടല്‍ നോട്ടം ഇട്ടു കഴുകനെ പോലെ വട്ടമിട്ടു പറക്കുകയാണ്. നമ്മുടെ പാരമ്ബരാഗത മത്സ്യ തൊഴിലാളുകളുടെ കടലിന്റെ അവകാശം നഷ്ടപ്പെടുത്തുന്ന ഏതു തീരുമാനം ആരു കൈകൊണ്ടാലും ശക്തമായി എതിര്‍ക്കപ്പെടണം.

ലത്തീന്‍ കത്തോലിക്ക കൗണ്‍സിലിന്റെ ധീരമായ ഈ നിലപാടിന് ബിഗ് സല്യൂട്ട്

Advertisment