Advertisment

ഏതെങ്കിലും നടിമാരെ രാജ് കുന്ദ്ര ബലമായി പോണ്‍ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടില്ല, ഇപ്പോള്‍ പല പെണ്‍കുട്ടികളും രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തുന്നത് കേസില്‍ അവരുടെ പേരും വരും എന്നതിനാലാണ്; കുന്ദ്രയെ പിന്തുണച്ച് നടി ഗിഹനാ വസിഷ്ഠ്

New Update

publive-image

Advertisment

മുംബൈ: ബിസിനസുകാരനായ രാജ് കുന്ദ്ര അശ്ലീല ചിത്ര നിര്‍മ്മാണകേസില്‍‍ അറസ്റ്റിലായതിന് പിന്നാലെ കുന്ദ്രയെ പിന്തുണച്ച് ഇപ്പോള്‍ നടി ഗിഹനാ വസിഷ്ഠ് രംഗത്ത് എത്തി. നേരത്തെ രാജ് കുന്ദ്രയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചവരില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ മുംബൈ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയ താരമാണ് ഗിഹനാ വസിഷ്ഠ്.

മുംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നത് ഇങ്ങനെ, "ഏതെങ്കിലും നടിമാരെ രാജ് കുന്ദ്ര ബലമായി പോണ്‍ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടില്ല. ഇപ്പോള്‍ പല പെണ്‍കുട്ടികളും രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തുന്നു. പ്രത്യേകിച്ച് പൂനം പാണ്ഡേയും, ഷെര്‍ലിന്‍ ചോപ്രയും.

അവര്‍ എത്രയോ വര്‍ഷമായി നഗ്ന വീഡിയോകള്‍ ചെയ്യുന്നു. പൂനം തന്‍റെ ഭര്‍ത്താവുമായി ചേര്‍ന്നുള്ള ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ വന്ന കേസില്‍ അവരുടെ പേരും വരും എന്നതിനാലാണ് ഇവര്‍ രാജിനെ തള്ളിപ്പറയുന്നത്".

രാജ് കുന്ദ്രയ്ക്ക് ഇന്ത്യയ്ക്ക് പുറത്തും ബിസിനസുകള്‍ ഉണ്ടെന്നും ഗിഹനാ വസിഷ്ഠ് പറയുന്നു. കഴിഞ്ഞ വാരമാണ് ബിസിനസുകാരനും, നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ആപ്പുകള്‍ വഴി വിറ്റതിന് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഇദ്ദേഹം ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യ ശില്‍പ ഷെട്ടിയെ കഴിഞ്ഞ ദിവസം പൊലീസ് ആറുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

NEWS
Advertisment