കള്ളവോട്ട് : കലക്ടർ ബൂത്ത് തല ഓഫീസ‍ർമാരുടെ യോഗം വിളിച്ചു

ന്യൂസ് ബ്യൂറോ, ഇടുക്കി
Tuesday, May 7, 2019

ഇടുക്കി : ഉടുമ്പന്‍ചോലയിലെ കള്ളവോട്ട് ആരോപണത്തില്‍ ജില്ലാ കലക്ടര്‍ ബൂത്ത് തല ഓഫീസര്‍മാരുടെ യോഗം വിളിച്ചു. ആരോപണ വിധേയനായ ഉടുമ്പന്‍ചോല സ്വദേശി രഞ്ജിത്ത് രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തിട്ടുണ്ടോ എന്നറിയാനാണ് യോഗം.

കള്ളവോട്ട് ആരോപണം രഞ്ജിത്ത് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രഞ്ജിത്തിന് രണ്ട് വോട്ടിംഗ് രസീത് നല്‍കിയിട്ടുണ്ടോ എന്ന് ബി.എല്‍.ഒമാര്‍ വിശദീകരിക്കണം. ഒപ്പം രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ഇയാള്‍ക്കുണ്ടോ എന്നും പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി കിട്ടിയാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി തെരഞ്ഞെടുപ്പ് രജിസ്റ്റര്‍ പരിശോധിക്കാമെന്നും കലക്ടര്‍ അറിയിച്ചു.

×