Advertisment

ബിജെപിയ്ക്ക് നേരെ നോക്കുന്ന കണ്ണുകള്‍ പോലും സുരക്ഷിതമല്ല....ബിജെപി പ്രവര്‍ത്തകന് നേരെ വിരല്‍ ചൂണ്ടിയാല്‍ നാല് മണിക്കൂറിനുള്ളില്‍ ആ വിരല്‍ ഛേദിക്കുമെന്ന് കേന്ദ്രമന്ത്രി മനോജ് സിന്‍ഹ

New Update

ന്യൂഡെല്‍ഹി: ബിജെപി പ്രവര്‍ത്തകന് നേരെ വിരല്‍ ചൂണ്ടിയാല്‍ നാല് മണിക്കൂറിനുള്ളില്‍ ആ വിരല്‍ ഛേദിക്കുമെന്ന് കേന്ദ്രമന്ത്രി മനോജ് സിന്‍ഹയുടെ ഭീഷണി പ്രസംഗം.

Advertisment

publive-image

ബിജെപിയ്ക്ക് നേരെ നോക്കുന്ന കണ്ണുകള്‍ പോലും സുരക്ഷിതമല്ലെന്നും മന്ത്രി. ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മനോജ് സിന്‍ഹ ഭീഷണി മുഴക്കിയത്.

ഗാസിപൂരിലെ ബിജെപി തിരഞ്ഞെടുപ്പ് റാലിയിലാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കേന്ദ്രമന്ത്രതി മനോജ് സിന്‍ഹ വോട്ടര്‍മാര്‍ക്ക് നേരെ ഭീഷണി മുഴക്കിയത്. ബിജെപി പ്രവര്‍ത്തകന് നേരെ ചൂണ്ടുന്ന വിരല്‍ ഛേദിക്കും. സമയപരിധിയും മന്ത്രി നിശ്ചയിച്ചിട്ടുണ്ട്. നാല് മണിക്കൂറിനുള്ളിലാണ് വിരല്‍ ഛേദിക്കുക.

ബിജെപിയുടെ കണ്ണുകളില്‍ നോക്കാന്‍ ആര്‍ക്ക് ഉണ്ട് ധൈര്യമെന്ന് വെല്ലുവിളിക്കുന്ന മനോജ് സിന്‍ഹ ആ കണ്ണുകളും സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്നു. മന്ത്രിയുടെ പ്രസംഗത്ത കൈയ്യടിയോടെയാണ് വേദിയിലുണ്ടായിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്.

Advertisment