Advertisment

വൈദ്യുതി നിലച്ചത് നിമിത്തമായി; സർക്കാർ ആശുപത്രിയ്ക്ക് ജനറേറ്റർ ലഭിച്ചു

New Update

publive-image

Advertisment

കല്ലൂർക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു ഡീസൽ ജനറേറ്റർ ബ്രാഹ്മിൻസ് അഡ്മിനിസ്ട്രേഷൻ മാനേജർ അനൂപ് സി കരീം കൈമാറുന്നു

തൊടുപുഴ: ബ്രാഹ്മിൻസ് ഫുഡ്സിന്റെ സഹായത്താൽ കല്ലൂർക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു ജനറേറ്റര്‍ സംഭാവനയായി ലഭിച്ചു. ബ്രാഹ്മിൻസ് ഫുഡ്‌സിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഏഴായിരം വാട്ടിന്റെ ഡീസൽ ജനറേറ്റർ നൽകിയത്.

ബ്രാഹ്മിൻസ് അധികൃതർ പ്രതിരോധ വാക്സിൻ എടുക്കുന്ന ആവശ്യവുമായി ആശുപത്രിയിൽ എത്തിയപ്പോൾ വൈദ്യുതി നിലച്ചതാണ്‌ ഇതിനു നിമിത്തമായത്. വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയായിരുന്നു.

ഇതേക്കുറിച്ചു മെഡിക്കൽ ഓഫീസർ ഡോ.ബ്ലെസ്സി പോളിനോട് ചോദിച്ചറിഞ്ഞ ബ്രാഹ്മിൻസ് അധികൃതർ പ്രശ്ന പരിഹാരത്തിന് ഒരു ജനറേറ്റർ നൽകാമെന്ന് അറിയിക്കുകയായിരുന്നു.

ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബ്രാഹ്മിൻസ് അഡ്മിനിസ്ട്രേഷൻ മാനേജർ അനൂപ് സി കരീം ജനറേറ്റർ ആശുപത്രിയ്ക്ക് കൈമാറി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിവാഗോ തോമസ്, കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് ഷൈനി ജെയിംസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ജിബി മെഡിക്കൽ ഓഫീസർ ഡോകട്ർ ബ്ലെസി പോൾ ,ആശുപത്രി ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

thodupuzha news
Advertisment