Advertisment

ജെനസിസ് ഫൗണ്ടേഷന്റെയും എസ്ബിഐ ലൈഫിന്റെയും പിന്തുണയില്‍ 42 ദിവസം പ്രായമായ കുട്ടിക്ക് എക്‌റ്റോപ്പിയ കോര്‍ഡിസ് ശരിയാക്കുന്നതിന് സഹായം നല്‍കി

New Update

publive-image

Advertisment

കൊച്ചി: ജന്മനാ ഹൃദ്‌രോഗമുള്ള പാവപ്പെട്ട കുട്ടികളുടെ ചികില്‍സയ്ക്കു സാമ്പത്തികമായി പിന്തുണയ്ക്കുന്ന എന്‍ജിഒയായ ജെനെസിസ് ഫൗണ്ടേഷന്‍ ഇതുവരെ ഗുരുതരാവസ്ഥയിലുള്ള 3100 കുട്ടികള്‍ക്ക് മെഡിക്കല്‍ സഹായം ചെയ്തു. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സുമായുള്ള സിഎസ്ആര്‍ സഹകരണത്തിലൂടെ ഈയിടെ പാലക്കാട് നിന്നുള്ള 42 ദിവസം പ്രായമായ അയിഷ എന്ന കുട്ടിക്ക് ഭാഗികമായ സ്റ്റേണല്‍ ക്ലെഫ്‌റ്റോടു കൂടിയ എക്‌റ്റോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ്വ രോഗത്തിന് ചികില്‍സാ സഹായം നല്‍കി.

ജനിച്ച ഉടന്‍ തന്നെ കുട്ടിയുടെ ഹൃദയത്തിന്റെ പള്‍സ് ഡോക്ടര്‍മാര്‍ക്ക് ഹൃദയ ഭിത്തിയില്‍ കാണാമായിരുന്നു. അവളുടെ ഇടത് ഹിപ്പ് ജോയിന്റിന് സ്ഥാന ചലനവും സംഭവിച്ചിരുന്നു. പ്ലാസ്റ്റര്‍ ഇട്ടുകൊണ്ട് ഡോക്ടര്‍മാര്‍ അതിന് പരിഹാരം കണ്ടെത്തി. പെണ്‍കുട്ടിയുടെ ഡെലിവറി ചെലവു മുഴുവന്‍ ആയൂഷ്മാന്‍ ഭാരത് സ്‌കീമിലൂടെ വഹിച്ചു. ഹിപ്പ് സര്‍ജറിക്കു ശേഷമാണ് ഹൃദയത്തിന്റെ കുഴപ്പം കണ്ടെത്തിയത്. എക്കോയുടെയും സിടി സ്‌കാനിന്റെയും ഫലങ്ങളിലാണ് എക്‌റ്റോപിയ കോര്‍ഡിസ് എന്ന അസുഖമാണെന്ന് കണ്ടെത്തിയത്.

ആരോഗ്യമുള്ള ഒരു കുട്ടിയുടെ ഹൃദയം നെഞ്ചുകൂടിനാല്‍ പൊതിഞ്ഞിരിക്കും. എന്നാല്‍ അയിഷയ്ക്ക് അത് ഉണ്ടായിരുന്നില്ല. ആട്രിയല്‍ കെപ്റ്റല്‍ ഡിഫെക്റ്റും ഉണ്ടായിരുന്നു. ഹൃദയ ചേമ്പറുകള്‍ക്കിടയിലെ തുളയാണിത്. അടിയന്തരമായി ഹൃദയ ശസ്ത്രക്രിയക്കു നിര്‍ദേശിച്ചു. ടെമ്പോ ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവിന്റെ മാസ വരുമാനം 5000 രൂപ മാത്രമായിരുന്നു. ജെനസിസ് ഫൗണ്ടേഷന്‍ എസ്ബിഐ ലൈഫുമായി ചേര്‍ന്ന് സര്‍ജറിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടത് ചെയ്തു. ഇതോടെ മാര്‍ച്ച് അഞ്ചിന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി.

ഡോ. ബ്രിജേഷ്, ഡോ.സണ്‍ദീപ് വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആയിരുന്നു. മാര്‍ച്ച് 15ന് അയിഷയെ ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ്-19 പകര്‍ച്ച വ്യാധി ഭീഷണി രാജ്യത്ത് തുടരുകയാണ്, ഒപ്പം ജന്മനാ ഉള്ള ഹൃദയ ആസുഖങ്ങളും. എന്നാല്‍ അയിഷയുടേത് പോലുള്ള കേസുകള്‍ സാമ്പത്തിക വര്‍ഷാവസാനത്തിലും തിളക്കമേകുന്നു. സഹകാരികളായ ആശുപത്രികളുടെ ആധുനിക കാലത്തെ നവീകരണത്തിന്റെയും എസ്ബിഐ ലൈഫുമായുള്ള പുതിയ സിഎസ്ആര്‍ പങ്കാളിത്തത്തിന്റെയും സഹായത്തോടെ അയിഷയുടെ മാതാപിതാക്കളായ ഷമ്മയ്ക്കും നിഷാദിനും തങ്ങളുടെ ആദ്യ കുട്ടിയില്‍ ജീവിതകാലം മുഴുവന്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ അവസരം ലഭിച്ചുവെന്ന് ജെനസിസ് ഫൗണ്ടേഷന്‍ സ്ഥാപക ട്രസ്റ്റി ജ്യോതി സാഗര്‍ പറഞ്ഞു.

ഇത്രയും സങ്കീര്‍ണമായ കേസില്‍ പിന്തുണ നല്‍കിയ ഫൗണ്ടേഷനോടും എസ്ബിഐ ലൈഫ് സിഎസ്ആറിനോടും അമൃതയിലെ പീഡിയാട്രിക്ക് കാര്‍ഡിയോളജിയും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും കടപ്പെട്ടിരിക്കുന്നുവെന്നും ഈ പിന്തുണ ഇല്ലായിരുന്നെങ്കില്‍ കുട്ടി ജീവനോടെ ഉണ്ടാവില്ലായിരുന്നുവെന്നും ഇനി മറ്റു കുട്ടികളെ പോലെ അയിഷയ്ക്കും സാധാരണ ജീവിതമുണ്ടാകുമെന്നും പീഡിയാട്രിക്ക് കാര്‍ഡിയാക്ക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ബ്രിജേഷ് പി. കോട്ടയില്‍ പറഞ്ഞു.

kochi news
Advertisment