Advertisment

മെക്‌സിക്കോയ്‌ക്കെതിരായ തോല്‍വി; ചാമ്പ്യന്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് ജര്‍മന്‍ മാധ്യമങ്ങള്‍

New Update

Image result for jermmany in football 2018

Advertisment

മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു ജര്‍മനി. 1-0 ന്റെ ഞെട്ടിക്കുന്ന തോല്‍വിയാണ് ടീം ആദ്യമത്സരത്തില്‍ നേരിട്ടത്.കഴിഞ്ഞ തവണത്തെ കിരീടം ഇത്തവണ ജര്‍മനി നിലനിര്‍ത്തുമെന്നുതന്നെയാണ് വിലയിരുത്തലുകളും. എന്നാല്‍ തങ്ങളുടെ ലോകകപ്പിലെ ആദ്യ കളിയില്‍ തന്നെ പരാജയം രുചിച്ചത് രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.1982 നു ശേഷം ഇതാദ്യമാണ് ജര്‍മനി ആദ്യ കളിയില്‍ തന്നെ പരാജയപ്പെടുന്നത്.

Image result for jermmany in football 2018

ജര്‍മനിയിലെ പ്രമുഖ മാധ്യമമായ ജര്‍മന്‍ ഡെയ്‌ലി ടീമിന്റെ പരാജയത്തിനു ശേഷം ഇങ്ങനെ കുറിച്ചു.’ നാണംകെട്ട പ്രകടനം, ജര്‍മനിയുടെ കളി ഇങ്ങനെയാണെങ്കില്‍ ലോകകപ്പ് പ്രതീക്ഷ അസ്ഥാനത്താകും’. മറ്റൊരു ജര്‍മന്‍ മാധ്യമമായ സ്യുഡേച്ച് സെയ്തുംഗ്’ ഈ ലോകകപ്പില്‍ ജര്‍മനിയുടെ കാര്യത്തില്‍ ആശങ്കകളേറെയുണ്ട്’ എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കളിക്കളത്തില്‍ ലോകചാമ്പ്യന്‍മാരുടെ നിഴലാട്ടം മാത്രമാണ് കണ്ടെതെന്നും മോശം തുടക്കമാണ് ജര്‍മനിക്കുണ്ടായതെന്നും തുടങ്ങി ഈ കളി തുടര്‍ന്നാല്‍ അധികം വൈകാതെ ടീമിന് ജര്‍മനിയില്‍ തിരിച്ചെത്താമെന്നുവരെ മാധ്യമങ്ങള്‍ വിമര്‍ശനമുന്നയിച്ചു.

Image result for jermmany in football 2018

തുടര്‍ച്ചയായ അക്രമണങ്ങളിലൂടെ ഇരുടീമും കളം നിറയുകയായിരുന്നു ഇന്നലത്തെ മത്സരത്തില്‍. ഗ്യാലറി അക്ഷരാര്‍ത്ഥത്തില്‍ ഇളകി മറിയുകയായിരുന്നു കളിയിലുടനീളം. സമനില ഗോളിനായുള്ള ജര്‍മനിയുടെ നിരന്തര മുന്നേറ്റങ്ങള്‍ ഒന്നും തന്നെ പക്ഷെ ലക്ഷ്യം കണ്ടില്ല.

Image result for jermmany in football 2018

ജയത്തോടെ റഷ്യന്‍ ലോകകപ്പിന് തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ഗ്രൂപ്പ് എഫില്‍ മെക്സിക്കോയെ നേരിടാനെത്തിയതെങ്കിലും അമ്പേ പരാജയപ്പെടുകയായിരുന്നു. കോണ്‍കകാഫ് മേഖലയില്‍ നിന്നുള്ള കരുത്തുറ്റ ടീമായ മെക്സിക്കോ ജര്‍മനിക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തുകയായിരുന്നു.

Advertisment