Advertisment

മറ്റൊരു രാജ്യവും കോപ്പിയടിച്ചിട്ടില്ലാത്ത ജര്‍മ്മനിയിലെ ഹാങ്ങിംഗ് ട്രെയിന്‍ - യാത്ര ഇങ്ങനെ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

മറ്റൊരു രാജ്യവും കോപ്പിയടിച്ചിട്ടില്ലാത്ത ഒന്നാണീ ട്രെയിന്‍. 1901 മുതല്‍ ഇത് ജൈത്രയാത്ര തുടരുന്നു. ദിവസം 82000 പേര്‍ ഈ തൂക്കു ട്രെയിനില്‍ കൂടി യാത്ര ചെയ്യുന്നുണ്ട്.

publive-image

publive-image

13.5 കി.മീറ്റര്‍ നീളമുള്ള ഈ ലൈനിൽ ട്രെയിന്‍ നദിക്കു മുകളില്‍ക്കൂടിയാണ് ഓടുന്നത്. മൊത്തം 20 സ്റ്റേഷനുകളാണുള്ളത്. മലനിരകള്‍ ഏറെയുള്ള ജര്‍മ്മനിയിലെ 'ബുപര്‍ട്ടല്‍' എന്ന ഈ സ്ഥലത്ത് തീവണ്ടിയും മെട്രോയും ഒന്നും സാദ്ധ്യമല്ലാതിരുന്നതിനാല്‍ നദിക്കു മുകളില്‍ മോണോറെയില്‍ മാതൃകയില്‍ എഞ്ചിനീയര്‍മാര്‍ ഈ തൂക്കു ട്രെയിന്‍ രൂപകല്‍പ്പന ചെയ്യുകയായിരുന്നു.

publive-image

publive-image

publive-image

അപകടരഹിതമായാണ് രൂപകൽപ്പന ചെയ്തതെങ്കിലും ഒരിക്കൽ താങ്ങായി നിന്നിരുന്ന തൂണുകൾ തകർന്നതുമൂലം ട്രെയിൻ നദിയിലേക്കു കൂപ്പുകുത്തുകയും നിരവധിപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

publive-image

അതിനുശേഷം കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ ട്രെയിൻ പുനർഗതാഗതം ആരംഭിച്ചത്. ജര്‍മ്മനിയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കൌതുകമാണ് ഈ ട്രെയിന്‍.

kanappurangal train
Advertisment