ബെര്‍ലിന്‍: ജര്‍മനിയില്‍ ജൂതര്‍ പൊതുമധ്യത്തില്‍ കിപ്പാ(തലപ്പാവ്) ധരിക്കുന്നത് ഒഴിവാക്കണമെന്ന് ജര്‍മന്‍ സര്‍ക്കാരിന്റെ ആന്റി സെമിറ്റിസം കമ്മീഷണറുടെ നിര്‍ദേശം. രാജ്യത്ത് ജൂതവിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.
കഴിഞ്ഞവര്‍ഷം ജര്‍മനിയില്‍ ജൂതര്‍ക്കെതിരായ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. രാജ്യത്ത് 1646 വിദ്വേഷ കുറ്റങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.