Advertisment

കണ്‍തടത്തിലെ കറുപ്പുനിറം അകറ്റാം

New Update

publive-image

Advertisment

എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് കണ്‍തടത്തിലെ  കറുപ്പ് നിറം, ഉറക്ക കുറവ്, മാനസിക സമ്മര്‍ദ്ദം, അമിത ഉത്കണ്ഠ, ക്ഷീണം എന്നിവയെല്ലാം കണ്‍തടത്തില്‍ കറുപ്പ് നിറം ഉണ്ടാകാന്‍ കാരണമാകുന്നു. എന്നാല്‍ ചില പൊടി കൈകള്‍ കൊണ്ട് കണ്‍തടത്തിലെ കറുപ്പ് നിറം മാറ്റിയെടുക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം.

തേന്‍

തേന്‍ കണ്ണിനു ചുറ്റും പുരട്ടുക. ഇത് കണ്‍തടത്തിലെ കറുപ്പ് അകറ്റുന്നു.തേന്‍ ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണ്.

ചെറുനാരങ്ങയുടെ നീര്

ചെറുനാരങ്ങയുടെ നീര് കണ്‍തടത്തിലെ കറുപ്പ് അകറ്റാന്‍ സഹായിക്കുന്നു. ചെറുനാരങ്ങ മുറിച്ച് കണ്‍തടത്തില്‍ നന്നായി പുരട്ടുന്നത് നല്ലതാണ്.

കുക്കുമ്പര്‍

അല്‍പം കുക്കുമ്പര്‍ ജ്യൂസെടുത്ത് ഇതില്‍ അതിലേക്ക് ഇത്തിരി തേന്‍ കൂടി കലര്‍ത്തിയ ശേഷം ഇത് കണ്ണിനിടില്‍ പരുട്ടുക. പത്തുമിനിറ്റു കഴിഞ്ഞ ശേഷം കഴുകി കളയുക. കൂടാതെ ഇത് മുറിച്ചു കണ്ണിനടിയില്‍ വയ്ക്കുന്നതും വളരെ നല്ലതാണ്.

പഴുത്ത പഴം

നന്നായി പഴുത്ത പഴം ഉടച്ചെടുത്ത് അതിലേക്ക് ഇത്തിരി തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടാം. നിത്യവും ഇത് ചെയ്താല്‍ കണ്‍തടത്തിലെ കറുപ്പു പോകും.

പാല്‍

പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടാം. കൂടാതെ പാലിന്റെ പാടയും വളരെ നല്ലതാണ്. ഇത് ഡാര്‍ക് സര്‍ക്കിള്‍സ് അകറ്റാന്‍ സഹായിക്കുന്നു.

ഉരുളക്കിഴങ്ങു നീര്

ഉരുളക്കിഴങ്ങ് മുറിച്ച് കണ്ണിനടിയില്‍ മസാജ് ചെയ്യുന്നത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കും.

തൈരും തേനും

തൈരില്‍ ചെറുനാരങ്ങയുടെ നീരു കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാല്‍ കണ്ണിനടിയിലുളള കറുപ്പു മാറ്റാം.

ബദാം ഓയില്‍

ബദാം ഓയില്‍ നിത്യവും കണ്ണിനു ചുറ്റും പുരട്ടിയാല്‍ കണ്‍തടത്തിലെ കറുപ്പു മാറി കിട്ടും.

മഞ്ഞള്‍

മഞ്ഞള്‍ ദിവസവും കണ്‍തടത്തില്‍ തേച്ച് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകി കളയുക.

health tips
Advertisment