Advertisment

ഓ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി വാർഷികാഘോഷം - മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

author-image
admin
New Update

റിയാദ് : ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാപ്പിള പാട്ട് മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോ, ആസിഫ് കാപ്പാട് എന്നിവർ വിതരണം ചെയ്തു.

Advertisment

publive-image

ഓ.ഐ.സി.സി. റിയാദ് സെന്റർ കമ്മിറ്റിയുടെ വാർഷികാഘോഷ ചടങ്ങിലാണ് മാപ്പിളപാട്ട് മത്സരത്തിലെ വിജയികൾക്കും, പാചക മത്സരത്തിലെ വിജയികൾക്കുമുള്ള സ്വർണ്ണ നാണയങ്ങൾ സമ്മാനിച്ചത്. മാപ്പിള പട്ടു മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തൽഹ റഷീദിനും, ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മെൽവിൻ സോജിക്കും ഫ്രാങ്കോ ഒന്നാം സമ്മാനങ്ങൾ നൽകി.

സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മിൻസിയ സുലൈമാനും ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ദേവിക ബാബു രാജിനും ആസിഫ് കാപ്പാട് സമ്മാനനാൽ നൽകി. പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സൈഫുന്നിസ സഹീർ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സുബി ഷംസ് തുടങ്ങിയവർ സമ്മാനങ്ങൾ ഏറ്റു വാങ്ങി.

സമ്മാന കമ്മിറ്റി കൺവീനർ അമീർ പട്ടണത്ത്, ജോൺസൺ ഏറണാംകുളം, ഷംനാഥ് കരുനാഗ പ്പള്ളി, സകീർ ദാനത്ത്, മുഹമ്മദലി മണ്ണാർക്കാട്, സുരേഷ് ശങ്കർ, സജി കായംകുളം, ശുകൂർ ആലുവ, ബാലുക്കുട്ടൻ, രഘുനാഥ് പറശിനി കടവ്, ലോറൻസ് തൃശൂർ, ജമാൽ എരഞ്ഞിമാവ് തുടങ്ങിയവർ പങ്കെടുത്തു. വാർഷികാഘോഷം വലിയ വിജയമാക്കി തന്ന റിയാദിലെ പ്രവാസി സമൂഹത്തോട് സെന്റർ കമ്മിറ്റി നന്ദി അറിയിച്ചു.

Advertisment