Advertisment

ഗിന്നസ് പക്രു ചിത്രം ‘ഇളയരാജ’: പുതിയ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

ഗിന്നസ് പക്രു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇളയരാജ’യിലെ പുതിയ ഗാനം പുറത്തുവിട്ടു.സ്‌പെല്ലിങ് ബീ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക ആനി ആമിയാണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് രതീഷ് വേഗയാണ്‌ സംഗീതം നല്‍കിയിരിക്കുന്നത്.

Advertisment

publive-image

ഇളയരാജ’ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് ഗിന്നസ് പക്രു ആണ്. അപ്പോത്തിക്കരി, മേല്‍വിലാസം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സുദീപ് ടി ജോര്‍ജിന്റേതാണ്. ചിത്രത്തിന്‍ ഗോകുല്‍ സുരേഷും ഇന്ദ്രന്‍സും ഹരിശ്രീ അശോകനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Advertisment