Advertisment

ദേവ്ബന്ദ്‌ തീവ്രവാദികളുടെ ഉത്ഭവകേന്ദ്രമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

New Update

ന്യൂഡല്‍ഹി : വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് . ഉത്തര്‍പ്രദേശിലെ ഇസ്ലാമിക വിദ്യാലയമായ ദേവ്ബന്ദ്‌ തീവ്രവാദികളുടെ ഉത്ഭവ കേന്ദ്രമാണെന്ന് ഗിരിരാജ് സിങ് പറഞ്ഞു.

Advertisment

publive-image

'ഞാനൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ദേവ്ബന്ദ്‌ തീവ്രവാദികളുടെ ഗംഗോത്രിയാണെന്ന്. ഹഫീസ് സയ്യീദ് അടക്കമുള്ള ലോകത്തിലെ കുറ്റാരോപിതരായ തീവ്രവാദികളെല്ലാം വളര്‍ന്നത് ദേവ്ബന്ദിലൂടെയാണ്.' ഗിരിരാജ് സിങ് പറഞ്ഞു.

യുപിയിലെ ദേവ്ബന്ദ്‌, പൗരത്വ നിയമ ഭേദഗതിക്കെതിരെ രണ്ടു മാസത്തോളമായി പ്രതിഷേധം നടക്കുന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗ് എന്നീ ഇടങ്ങള്‍ ചാവേറുകളെ സൃഷ്ടിക്കുകയാണെന്നും ഗിരിരാജ് അഭിപ്രായപ്പെട്ടു.

girirajsingh contraversy
Advertisment