Advertisment

ര​ണ്ട് മ​ക്ക​ള്‍‌ മാ​ത്രം മ​തി​യെ​ന്ന നി​യ​മം കൊണ്ടുവരണം : നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ല്‍ വോ​ട്ട​വ​കാ​ശം റ​ദ്ദാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പാ​റ്റ്ന: ര​ണ്ട് മ​ക്ക​ള്‍‌ മാ​ത്രം മ​തി​യെ​ന്ന നി​യ​മം രാ​ജ്യ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ല്‍ വോ​ട്ട​വ​കാ​ശം റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ജ​ന​സ​ഖ്യ വ​ര്‍​ധ​ന​വി​നെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലോ​ക​ജ​ന സം​ഖ്യാ​ദി​ന​ത്തി​ല്‍ ഗി​രി​രാ​ജ് സിം​ഗി​ന്‍റെ അ​ഭി​പ്രാ​യം.

Advertisment

publive-image

ജ​ന​സം​ഖ്യാ ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത് ഐ​ക്യ​ത്തി​നും വി​ഭ​വ​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​ണ്. ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ത്തി​ന് ക​ടു​ത്ത ന​ട​പ​ടി അ​ല്ലാ​തെ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ല്ല. ശ​ക്ത​മാ​യ നി​യ​മം നി​ല​വി​ല്‍ വ​ര​ണ​മെ​ന്നും പാ​ര്‍​ല​മെ​ന്‍റി​ല്‍ ഈ ​വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നും ബെ​ഗു​സാ​ര​യ് എം​പി കൂ​ടി​യാ​യ ഗി​രി​രാ​ജ് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ള്‍ പോ​ലും ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ത്തി​ന് ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ല്‍ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ത്തെ മ​ത​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യാ​ണെ​ന്നും സിം​ഗ് പ​റ​ഞ്ഞു.

Advertisment