Advertisment

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധം : അദ്ധ്യാപിക അറസ്റ്റിൽ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധം പുലര്‍ത്തിയതിന് അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഒക്ലഹോമയിലുള്ള യൂകോണ്‍ ഹൈസ്‌കൂളിലെ മുന്‍ ചരിത്ര അദ്ധ്യാപികയും പരിശീലകയുമായ എലിസബത്ത് ലെനബര്‍ഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ബാസ്കറ്റ്ബോള്‍ കളിക്കാരി കൂടിയായ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളാണ് ഇക്കാര്യം ആദ്യം മനസിലാക്കിയത്. പെണ്‍കുട്ടിയുടെ ഫോണെടുത്ത് മെസേജുകള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ തമ്മില്‍ മാസങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ കണ്ടെത്തിയത്.

ഒക്ലഹോമയിലെ എക്സ്പ്രസ്സ് വെയിലുള്ള ഹോട്ടലില്‍ വച്ചാണ് ഇരുവരും തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നത്. വിവരം പുറത്തായപ്പോള്‍ യൂക്കോണ്‍ ഹൈസ്‌കൂള്‍ ഇതേക്കുറിച്ച്‌ അന്വേഷണം നടത്തുകയും അദ്ധ്യാപിക സ്‌കൂളില്‍ നിന്നും സ്വയം രാജിവച്ച്‌ പുറത്തുപോകുകയും ചെയ്തിരുന്നു.

2018ലാണ് എലിസബത്ത് ഈ സ്‌കൂള്‍ ഡിസ്ട്രിക്ടില്‍ അദ്ധ്യാപികയായി പ്രവേശിക്കുന്നത്. ചോദ്യം ചെയ്യലില്‍ എലിസബത്ത് താന്‍ വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സമ്മതിച്ചു.

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം സ്ഥാപിച്ചു എന്ന കുറ്റമാണ് എലിസബത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഒകാറ്റോബര്‍ 15ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ധ്യാപികയ്ക്ക് 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ഇവര്‍ തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നത്.

Advertisment