Advertisment

ആദ്യ രാത്രി മുന്‍ കാമുകന്‍റെ ഭാര്യയുടെ കണ്ണില്‍ സൂപ്പര്‍ഗ്ളൂ ഒഴിച്ചു, മുടി മുറിച്ചു കാമുകിയുടെ പ്രതികാരം

New Update

പാട്ന: തന്നെ ഉപേക്ഷിച്ച്‌ കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവതിയുടെ വേറിട്ട പ്രതികാരം. കാമുകന്‍റെ വധുവാണ് പ്രതികാരത്തിന് ഇരയായത്. പരിക്കേറ്റ നവവധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.

Advertisment

publive-image

നവവധുവിനെ അടിച്ചവശയാക്കിയശേഷം മുടിമുഴുവന്‍ മുറിച്ച്‌ കണ്ണുകളില്‍ സൂപ്പര്‍ഗ്ളൂ ഒഴിച്ചായിരുന്നു പ്രതികാരം ചെയ്തത്. ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഡിസംബര്‍ ഒന്നിനായിരുന്നു ഗോപാല്‍ റാമിന്റെ വിവാഹം. ഏറെ നാളത്തെ പ്രണയബന്ധം ഉപേക്ഷിച്ചായിരുന്നു ഗോപാല്‍ വിവാഹത്തിന് സമ്മതിച്ചത്. ഗോപാലിന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു കാമുകി.

എന്നാല്‍ ഇവര്‍ തമ്മിലുളള അടുപ്പം സഹോദരിക്ക് അറിയില്ലായിരുന്നു. ഗോപാലിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞതോടെ യുവതി കടുത്ത നിരാശയിലായി.

കാമുകനെ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്. വ്യക്തമായ മുന്നൊരുക്കങ്ങളോടയാണ് പ്രതികാരം ചെയ്യാനായി ഇറങ്ങിയത്.

ഗോപാലിന്റെ സഹോദരി യുവതിയെ വിവാഹത്തിന് ക്ഷണിച്ചു. പ്രതികാരം ചെയ്യാന്‍ ഇതുതന്നെ അവസരമെന്ന് തീരുമാനിച്ച യുവതി താന്‍ വിവാഹത്തിന് എത്തുമെന്നും ഒരുദിവസം അവിടെ താമസിക്കുമെന്നും അറിയിച്ചു.

ഗോപാലിന്റെ സഹോദരി ഇത് സമ്മതിച്ചു. വിവാഹം കഴിഞ്ഞ് ഗോപാലിന്റെ വീട്ടില്‍ തങ്ങിയ യുവതി രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പിച്ചശേഷമാണ് നവവധുവിനെ ആക്രമിച്ചത്.

ആരുടെയും ശ്രദ്ധയിപ്പെടാതെ മണിയറയില്‍ കയറിയ യുവതി ഉറങ്ങിക്കിടക്കുകയായിരുന്നു നവവധുവിനെ ആക്രമിച്ചു. മര്‍ദ്ദിച്ചവശയാക്കിയശേഷം മുടി മുഴുവന്‍ മുറിച്ചുകളഞ്ഞു. തുടര്‍ന്ന് കണ്ണുകളില്‍ സൂപ്പര്‍ ഗ്ളൂ ഒഴിച്ചു.

വേദനകൊണ്ട് പുളഞ്ഞ നവവധുവിന്റെ വിളികേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ രക്ഷപ്പെടാനുളള യുവതിയുടെ ശ്രമം വിജയിച്ചില്ല.യുവതിയെ ഗോപാലിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചവശയാക്കിയശേഷം മുറിയില്‍ പൂട്ടിയിട്ടു. തുര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു.

girl friend
Advertisment