Advertisment

ഒരു പെൺകുട്ടിയിൽ രണ്ട് ഗര്ഭപാത്രവും രണ്ട് ജനനേന്ദ്രിയങ്ങളും; മാസത്തില്‍ രണ്ടു തവണ ആര്‍ത്തവം, ഒരേ സമയം രണ്ട് പ്രാവശ്യം ഗര്‍ഭിണിയാകാം! അമ്പരന്ന് ശാസ്ത്രലോകം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഒരു പെൺകുട്ടിയിൽ രണ്ട് ഗര്ഭപാത്രവും രണ്ട് ജനനേന്ദ്രിയങ്ങളും ഉണ്ടെന്ന വാർത്ത പുറത്തുവന്നപ്പോൾ ശാസ്ത്രലോകം അമ്പരന്നു. ലോകത്തിലെ ആദ്യത്തെ സംഭവമാണിത്.

Advertisment

publive-image

20 കാരിയായ പൈജ് ഡിയാൻജെലോ. വളരെ അപൂർവമായി രണ്ട് ഗര്ഭപാത്രവും രണ്ട് ജനനേന്ദ്രിയവുമായാണ് ജനിച്ചന്നത്. അക്കാരണത്താല്‍ പേജിന് മാസത്തിൽ രണ്ടുതവണ ആര്‍ത്തവ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിരുന്നു.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ മെഡിക്കൽ സയൻസിന്റെ ഭാഷയിൽ ഈ അവസ്ഥയെ ഗര്ഭപാത്ര ഡിഡെല്ഫിസ് എന്ന് വിളിക്കുന്നു. പൈജ് ഡിയാൻ‌ജെലോ സോഷ്യൽ മീഡിയയില്‍ വളരെ ആക്റ്റീവാണ്. ഒരു ടിക്ടോക്ക് വീഡിയോയിൽ അവള്‍ തന്റെ ഈ അവസ്ഥ വെളിപ്പെടുത്തി.

മാധ്യമ റിപ്പോർട്ടിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്. പത്താം ക്ലാസ് വരെ മാസത്തിൽ രണ്ടുതവണ വരുന്ന ആര്‍ത്തവം കാരണം താൻ വളരെ അസ്വസ്ഥയായിരുന്നുവെന്ന് പൈജ് ഡിയാൻജെലോ പറഞ്ഞു. അവൾക്ക് 18 വയസ്സ് തികഞ്ഞപ്പോൾ അവൾ ഗൈനക്കോളജിസ്റ്റിനെ കണ്ട്. ശേഷം അവൾ അറിഞ്ഞ കാര്യമറിഞ്ഞു അവള്‍ ഞെട്ടിപ്പോയി. ശരീരത്തിൽ രണ്ട് പ്രത്യുത്പാദന സംവിധാനങ്ങളുണ്ടെന്ന് ഗൈനക്കോളജിസ്റ്റ് പേജിനോട് പറഞ്ഞു. ഒരേ സമയം രണ്ടുതവണ ഗർഭിണിയാകാമെന്നാണ് ഇതിനർത്ഥം.

അവൾ എപ്പോഴെങ്കിലും ഗർഭിണിയായാല്‍ അതിന്റെ ലക്ഷണങ്ങൾ കാണുന്നത് വരെ അവൾക്ക് അത് അറിയാൻ കഴിയില്ല. കാരണം ഗർഭകാലത്ത് പോലും അവർക്ക് എല്ലാ മാസവും ആര്‍ത്തവം തുടരും. ഒരേ സമയം രണ്ട് ഗർഭാശയത്തിലും അവൾ ഗർഭം ധരിക്കില്ലെന്ന് പറയാന്‍ ആകില്ല.

എന്നിരുന്നാലും ഇത് സംഭവിക്കുകയാണെങ്കിൽ അവർക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരാം. അവളുടെ രണ്ട് പ്രത്യുത്പാദന സംവിധാനങ്ങളും ഒരു സാധാരണ സ്ത്രീയെപ്പോലെ പ്രവർത്തിക്കുമെന്ന് ഡോക്ടർ പറഞ്ഞു.

viral news
Advertisment