Advertisment

ഹരിയാനയില്‍ നിന്ന് ജോലിയില്ലാതെ, തിരിച്ച് വരാന്‍ മാര്‍ഗമില്ലാതെ വിഷമിച്ച അച്ഛനോട് സാരമില്ല, ഞാനില്ലേ എന്ന് എന്ത് ധൈര്യത്തിലായിരിക്കും ആ കുട്ടി പറഞ്ഞിരിക്കുന്നത്?; പതിനഞ്ച് വയസുള്ള പെണ്‍കുട്ടി സൈക്കിളോടിച്ചത് 1200 കിലോമീറ്റര്‍..ഇത് നടന്ന രാജ്യത്തിന്റെ പേരും ഇന്ത്യയെന്നാണ്; ഡോ.നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്‌

New Update

വിശപ്പും ദാഹവും തളര്‍ച്ചയും സഹിച്ച് അച്ഛനെ തേടി ഇറങ്ങിത്തിരിച്ച ആ പെണ്‍കുട്ടിയെ ഓര്‍ത്ത് നാട് അഭിമാനം കൊള്ളുമ്പോള്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. പെണ്ണിനെ എന്തിനു കൊള്ളാമെന്ന് കരുതുന്നവര്‍ ഇനിയുമുള്ള ഒരു നാട്ടില്‍ ഇത് ചെയ്തത് ഒരു പെണ്‍കുട്ടിയാവുന്നത് വെറും യാദൃശ്ചികതയല്ല.

Advertisment

publive-image

അതിന് ആ കുട്ടി ആദരവ് അര്‍ഹിക്കുന്നുമുണ്ടെന്ന് ഡോ.നെല്‍സണ്‍ കുറിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഡോ. നെല്‍സണ്‍ ജോസഫ് ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജ്യോതി കുമാരിയെന്ന പതിനഞ്ചുകാരിയാണ് സ്വദേശമായ ബിഹാറില്‍ നിന്ന് ഗുര്‍ഗാവണിലേക്ക് സൈക്കിള്‍ യാത്ര നടത്തിയത്. പരുക്കേറ്റ അച്ഛനെ തിരികെ എത്തിക്കാനായിരുന്നു ജ്യോതിയുടെ യാത്ര.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

പതിനഞ്ച് വയസുള്ള പെണ്‍കുട്ടി സൈക്കിളോടിച്ചത് 1200 കിലോമീറ്റര്‍..ഇത് നടന്ന രാജ്യത്തിന്റെ പേരും ഇന്ത്യയെന്നാണ്.

ഹരിയാനയില്‍ നിന്ന് ജോലിയില്ലാതെ, തിരിച്ച് വരാന്‍ മാര്‍ഗമില്ലാതെ വിഷമിച്ച അച്ഛനോട് സാരമില്ല, ഞാനില്ലേ എന്ന് എന്ത് ധൈര്യത്തിലായിരിക്കും ആ കുട്ടി പറഞ്ഞിരിക്കുന്നത്?

പതിനഞ്ച് വയസുള്ള കുട്ടികള്‍ ഇവിടെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ പോവുകയാണ്. അതും എല്ലാ വിധ സുരക്ഷാ സന്നാഹങ്ങളോടും കൂടി..

അന്നേരമാണ് അച്ഛനെ സൈക്കിളിന്റെ പിന്നിലിരുത്തി ഒരു പെണ്‍കുട്ടി ആയിരക്കണക്കിനു കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്നത്..

അതും തളരുമ്പൊ സൈക്കിള്‍ നിര്‍ത്തി മുഖം കഴുകി, കയ്യിലെ ബിസ്‌കറ്റ് കഴിച്ച് വിശപ്പടക്കി വീണ്ടും സൈക്കിള്‍ ചവിട്ടുന്നത് തുടരും..ഒരുപാട് തളരുമ്പൊ വഴിയിലിരുന്ന് വിശ്രമിക്കും..

ഭക്ഷണം കിട്ടാതെ സൈക്കിള്‍ ചവിട്ടിയ ദിവസവുമുണ്ടെന്ന് പറയുന്നുണ്ട് വാര്‍ത്തയില്‍.ചിലയിടത്ത് വഴിയില് വച്ച് ആ കുട്ടിയെയും അച്ഛനെയും കണ്ട ചില നല്ലവരായ ആളുകള്‍ സഹായിച്ചിട്ടുമുണ്ട്.

ഒരാഴ്ചകൊണ്ട് ആയിരത്തിയിരുന്നൂറ് കിലോമീറ്ററുകള്‍..ഒരു ദിവസം ഏതാണ്ട് ഇരുന്നൂറ് കിലോമീറ്ററുകള്‍ക്കടുത്ത്.

പെണ്ണിനെ എന്തിനു കൊള്ളാമെന്ന് കരുതുന്നവര്‍ ഇനിയുമുള്ള ഒരു നാട്ടില്‍ ഇത് ചെയ്തത് ഒരു പെണ്‍കുട്ടിയാവുന്നത് വെറും യാദൃശ്ചികതയല്ല. അതിന് ആ കുട്ടി ആദരവ് അര്‍ഹിക്കുന്നുമുണ്ട്.

എത്ര വലിയ റിസ്‌കാണ് ആ കുട്ടിയെടുത്തതെന്ന് മനസിലാക്കാന്‍ ഒരു ദിവസത്തെ പത്രം മുഴുവന്‍ വായിക്കേണ്ടതുപോലുമില്ല എന്നതാണ് വാസ്തവം.

പക്ഷേ അവള്‍ക്ക് എന്തുകൊണ്ട് സൈക്കിളില്‍ ഇന്ത്യയുടെ മാറിലൂടി ആയിരത്തിയിരുന്നൂറ് കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിക്കേണ്ടിവന്നുവെന്ന് ആലോചിക്കാത്തിടത്തോളം കാലം, അതിനു വേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കാത്തിടത്തോളം കാലം ആ ആദരവിന് ഒരു വിലയുമില്ല.

lock down cycle journey
Advertisment