Advertisment

മടങ്ങാന്‍ താല്‍പര്യമെന്ന് യുവതികള്‍ പൊലീസിനെ അറിയിച്ചു; അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് ഐ.ജി ശ്രീജിത്ത്

New Update

Advertisment

ശബരിമല നടപ്പന്തലിലെത്തിയ യുവതികളെ തിരിച്ചുകൊണ്ടുപോകുകയാണെന്ന് ഐ.ജി ശ്രീജിത്ത്. യുവതികള്‍ തിരിച്ചുപോകാന്‍ സന്നദ്ധത അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ആചാര ലംഘനം നടന്നാല്‍ നടയടച്ചുപൂട്ടുമെന്ന നിലപാടില്‍ തന്ത്രി ഉറച്ചു നില്‍ക്കുകയാണ്. കൂടാതെ ക്ഷേത്രത്തിലെ പരികര്‍മ്മികള്‍ പൂജാദികാര്യങ്ങള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം യുവതികളെ അറിയിച്ചപ്പോള്‍ അവര്‍ തിരിച്ചുപോകാനുള്ള സന്നദ്ധത അറിയിച്ചെന്നാണ് ഐ.ജി ശ്രീജിത്ത് പറയുന്നത്.

സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് യുവതികള്‍ തങ്ങളോട് പങ്കുവെച്ചത്. ഇങ്ങോട്ട് എത്തിച്ചതുപോലെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അവരെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ വരുന്ന തൊഴാന്‍ വരുന്ന സ്ത്രീകളെ തൊഴീക്കാന്‍ ശ്രമിക്കുകയെന്ന നിയമപരമായ ദൗത്യം പൊലീസിനുണ്ട്. അതിന് ശ്രമിക്കുകയാണ് തങ്ങള്‍ ചെയ്തത്. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ തിരിച്ചുപോകണമെന്ന നിലപാട് യുവതികള്‍ തന്നെ അറിയിച്ചു. അവരെയുംകൊണ്ട് ഞങ്ങളെ തിരിച്ചിറങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment