Advertisment

അമ്മയോട് പിണങ്ങി കാമുകനെ കാണാന്‍ പെണ്‍കുട്ടി കാട് താണ്ടി തമിഴ്‌നാട്ടിലെത്തി ; സംഭവം ഇടുക്കിയില്‍

New Update

നെടുങ്കണ്ടം : അമ്മയോട് പിണങ്ങി തമിഴ്നാട്ടിലെ കാമുകന്റെ വീട്ടിലേക്ക് കടന്ന വിദ്യാർഥിനിയെ(17) തിരികെ എത്തിച്ച് പൊലീസ്. ലോക് ഡൗൺ തിരക്കിനിടയിൽ, തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് നെടുങ്കണ്ടം പൊലീസ് പെൺകുട്ടിയെ മടക്കിയെത്തിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടിൽ നിന്നും കാമുകന്റെ വീട് തേടി ഇറങ്ങിയത്.

Advertisment

publive-image

കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. സൈബർ സെൽ നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ തേവാരം മേഖലയിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് തമിഴ്നാട് തേവാരം പൊലീസുമായി ബന്ധപ്പെട്ട് പെൺകുട്ടി താമസിക്കുന്ന മേഖല കണ്ടെത്തി.

കേരള പൊലീസ് എത്തിയാൽ മാത്രമേ പെൺകുട്ടിയെ കൈമാറാനാവൂ എന്ന് തേവാരം പൊലീസ് അറിയിച്ചു. ലോക് ഡൗണായതിനാൽ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയ ശേഷം നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ പ്രകാശ്, ഉദ്യോഗസ്ഥരായ സൂരജ്, സന്തോഷ്, അമ്പിളി എന്നിവരടങ്ങിയ സംഘം തേവാരത്ത് എത്തി.

സാനിറ്റൈസർ, മാസ്ക്, കൈയ്യുറ, ഭക്ഷണം, വെള്ളം തുടങ്ങിയവയുമാണ് പൊലീസ് തമിഴ്നാട്ടിലേക്ക് പോയത്. തുടർന്ന് ഇന്നലെ പുലർച്ചെ പെൺകുട്ടിയെ നെടുങ്കണ്ടത്ത് എത്തിച്ചു. വൈദ്യ പരിശോധന അടക്കമുള്ള നടപടി ക്രമം പൂർത്തിയാക്കിയ ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

Advertisment