Advertisment

അവസരം കിട്ടിയാലും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് 94 ശതമാനം പേര്‍; ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നതായി ആറു ശതമാനം പേര്‍; രാജ്യം വിടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവരില്‍ കൂടുതലും തെക്കേ ഇന്ത്യക്കാര്‍; സര്‍വേ ഫലം ഇങ്ങനെ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യം വിടാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും? സീവോട്ടറും ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ മെയിന്‍സ്ട്രീമിംഗ് റിസര്‍ച്ച് അസോസിയേഷനും (ജിഎംആര്‍ഐ) രാജ്യത്തുടനീളം ഈ വിഷയത്തെ ആസ്പദമാക്കി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 94 ശതമാനം പേരും ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. സര്‍വേയില്‍ പങ്കെടുത്ത ആറു ശതമാനം പേര്‍ മാത്രമാണ് അവസരം കിട്ടിയാല്‍ രാജ്യം വിടുമെന്ന് വ്യക്തമാക്കിയത്.

84.3 ശതമാനം പേര്‍ ഇന്ത്യ വിട്ടുപോകാന്‍ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ലെന്നും 0.3 ശതമാനം പേര്‍ സാഹചര്യത്തിനനുസരിച്ച് തീരുമാനം എടുക്കുമെന്നും പറഞ്ഞു.

25 വയസിന് താഴെ പ്രായമുള്ളവരില്‍ നടത്തിയ സര്‍വേയില്‍ 6.2 ശതമാനം പേര്‍ മാത്രം രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു. 25നും 45നും ഇടയില്‍ പ്രായമുള്ളവരില്‍ 4.2 ശതമാനവും 60 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 9.7 ശതമാനവും ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നരാണ്.

ഉയര്‍ന്ന വരുമാനമുള്ളവരില്‍ 3.3 ശതമാനവും താഴ്ന്ന വരുമാനക്കാരില്‍ 8.9 ശതമാനവും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ ഫലം പറയുന്നു.

ഗ്രാമീണമേഖലയില്‍ 0.7 ശതമാനവും നഗരമേഖലയില്‍ 8.4 ശതമാനവും പേര്‍ മാത്രമാണ് അവസരം കിട്ടിയാല്‍ രാജ്യം വിടുമെന്ന് അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ തെക്കേ ഇന്ത്യക്കാരാണ് വിദേശത്ത് താമസിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവരില്‍ ഏറെയും (13.6 ശതമാനം). ഉത്തരേന്ത്യയിലെ നാല് ശതമാനവും പടിഞ്ഞാറന്‍ മേഖലയിലെ 3.7 ശതമാനവും കിഴക്കന്‍ മേഖലയിലെ 4.1 ശതമാനവും ഇതേ ആഗ്രഹം പ്രകടിപ്പിച്ചവരാണ്.

Advertisment