Advertisment

പ്രവാസിയുടെ ആത്മഹത്യ:ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മയും ധർണ്ണയും നടത്തി.

author-image
admin
New Update

കണ്ണൂര്‍ : പ്രവാസിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രതി ഷേധ കൂട്ടായ്മയും ധർണ്ണയും നടത്തി.

Advertisment

 

publive-image

പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തര വാധിയായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവ ശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോ സിയേഷൻ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റ് പടിക്കൽ 24:06:2019 ന് തിങ്കളാഴ്ച 10 മണിക്ക് പ്രതിഷേധ കൂട്ടായ്മയും ധർണ്ണയും നടന്നു

പ്രവാസിയും വ്യവസായിയുമായ ബക്കളം നെല്ലിയോട്ടെ പാര്‍ ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ കൊറ്റാളി അരയമ്പത്ത് പാറ യില്‍ സാജൻ പതിറ്റാണ്ടുകളുടെ പ്രവാസ ജീവിതത്തിലെ അദ്വാനം കൊണ്ട് നിർമിച്ച കൺവെൻഷൻ സെന്ററിന് പ്രവർത്തന അനു മതി നിഷേധിച്ച ആന്തൂർ നഗരസഭയുടെ വിവേചനപരമായ നടപ ടിയാണ് സാജന്റെ സ്വപ്നങ്ങളും ജീവിതവും ഇല്ലാതാക്കിക്കള ഞ്ഞത് ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്ന് അധികാരികളുടെ നിഗമനം ശരിയല്ല

കഴിഞ്ഞ വർഷം കൊല്ലം പുനലൂരിലും സമാന സംഭവത്തിൽ പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്തിരുന്നു അപ്പോഴും പ്രവാസികൾ പ്രതിഷേധിച്ചു പക്ഷേ പ്രവാസികളായത് കൊണ്ട് ആ നിലവിളിയോ പ്രതിഷേധമോ അധികാരികൾ കണ്ടില്ല എന്ന് നടിക്കുകയായിരുന്നു എന്നാൽ ഇനി ഒരു സുഗതനോ സാജനോ ആവർത്തിക്കാതിരിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാകുന്ന തിന്റെ തുടക്കം മാത്രമാണ് ഈ ധർണ്ണ എന്ന് നിസാമുദ്ദീൻ അദ്ധ്യ ക്ഷ പ്രസംഗത്തൽ പറഞ്ഞു.

പ്രവാസികൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യമുപയോഗിച്ച് നടിന്റെ പുരോഗതി ആഗ്രഹിച്ചുകൊണ്ട് ആരംഭിക്കുന്ന സംരംഭംങ്ങൾക്ക് ഒരു നീതിയും ലഭിക്കുന്നില്ല എന്നു മാത്രമല്ല കേരളത്തിൽ സാമ്പത്തി ക നിക്ഷേപം നടത്തിയ അവസാനത്തെ രക്ത സാക്ഷിയാണ് സാജൻ അതു കൊണ്ട് കേരളത്തിൽ സാമ്പത്തിക നിക്ഷേപം നടത്തുന്നതിന് പ്രവാസികൾ ഭീതിയിലാണെന്ന് പ്രതിഷേധ കൂട്ടായ്മ ഉൽഘാടനം ചെയ്തുകൊണ്ട് ഹസീബ് ഹസ്സൻ പറഞ്ഞു

സംഭവത്തിന് ഉത്തരവാധിയായവരുടെ പേരിൽ നിയമ നടപടി എടുക്കുന്നതുവരെ സമര രംഗംത്തുണ്ടാവണമെന്നും കണ്ണു തുറക്കാ ത്ത ഭരണാധികാരികളെ ഇനിയും നാം കണ്ടില്ലെന്നു നടിക്കില്ലെന്നും പ്രവാസി സമൂഹം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതും സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്നും പ്രതിഷേധ ധർണ്ണ യിൽ മുഖ്യ പ്രസംഗം നടത്തിയ നിസാർ പുന്നാട് പറഞ്ഞു

തിരിച്ചു വരുന്ന പ്രവാസികൾക്ക് സ്വാതന്ത്ര്യമായി സംരംഭം ആരം ഭിക്കുന്നതിനും പ്രവാസികളെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങൾ ഇല്ലാ താക്കാനും വേണ്ടി പ്രവാസി അധികാരികൾ കണ്ണു തുറക്കും വരെ പ്രവാസികൾ സമരരംഗംത്തുണ്ടാവണമെന്ന് പ്രവാസി വ്യവസാ യി വി സി അഷറഫ് കൂട്ടിച്ചേർത്തു

പ്രതിഷേധ കൂട്ടായ്മയിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവാസി കളും സാമൂഹിക നീതി ആഗ്രഹിക്കുന്ന നല്ലവരായ ആളുകളും പങ്കെടുത്തു

GKPWA കണ്ണൂർ ജില്ലാ പ്രസിഡണ്ട് നിസാമുദീൻ എം അദ്ധ്യക്ഷത വഹിച്ചു GKPWA സംസ്ഥാന പ്രസിഡണ്ട് ഹസീബ് ഹസ്സൻ ഉൽഘാ ടനം നിർവഹിച്ചു GKPWA സംസ്ഥാന ക്ഷേമകാര്യ കോഡിനേറ്റർ നിസാർ പുന്നാട് മുഖ്യ പ്രഭാഷണം നടത്തി പ്രസന്നകുമാർ , നാരായ ണൻകുട്ടി , ജോൺസുന്ദർ , പ്രവാസി വ്യവസായി വി.സി 'അഷ്റഫ് , അഷ്റഫ് പുറവുർ , നിയാസ് ചെണ്ടയാട് ' ബ്രിജിൽ Kv, സന്തോഷ് അഞ്ചരക്കണ്ടി, രവീന്ദ്രൻ പയ്യന്നൂർ, റഷീദ് ചാലാട് , ബാലകൃഷ ണൻ , വിജയകുമാർ , മൊയ്തീൻ സി.എച്ച് , ശ്രീശാന്ത് ,ലത്തീഫ് അഴീക്കൽ, ഉമ്മർ കുട്ടി , രാജേന്ദ്രൻ, എന്നിവർ സംസാരിച്ചു സാജു ദീൻ സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു

Advertisment