Advertisment

പ്രവാസി അവകാശ സംരക്ഷണാര്‍ത്ഥം ജി.കെ.പി.എ കൊല്ലം ജില്ലയില്‍ ഉടനീളം പ്രതിഷേധ ധര്‍ണ്ണ (നില്‍പ്പ് സമരം )നടത്തി

New Update

കൊല്ലം : ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൊല്ലം ജില്ലയുടെ എല്ലാ താലൂക്കുകളിലും പഞ്ചായത്തുകളിലും പ്രവാസി അവകാശ സംരക്ഷണാര്‍ത്ഥം നില്‍പ്പ് സമരം നടത്തി. കൊല്ലം ജില്ലാ പ്രസിഡന്‍റ് രഘുനാഥന്‍ വാഴപ്പള്ളിയുടെ അധ്യക്ഷതയില്‍ കൊല്ലം കളക്ട്രേറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ ജില്ലാ ജനറല്‍സെക്രട്ടറി മുഖത്തല രാജേന്ദ്രന്‍പിള്ള സ്വഗതവും ജി.കെ.പി.എ സംസ്ഥാന ട്രഷറര്‍ അമീന്‍ എം.എം. കണ്ണനല്ലൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എസ് മണി, ജോയിന്റ് സെക്രട്ടറി കുനംമ്പായിക്കുളം ശ്രീകുമാര്‍, കുരീപ്പുഴ യഹിയ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment

publive-image

ക്വാറന്‍റെന്‍റെ ചെലവ് പ്രവാസികളിൽ നിന്നും ഈടാക്കുമെന്ന പ്രഖ്യാപനം പിൻവലിക്കുക. നാട്ടിലെത്താൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക. ലീവിൽ വന്ന് തിരിച്ച് പോകാൻ കഴിയാത്തവർക്ക് 5000/ രൂപ ധനസഹായം പ്രഖ്യാപിച്ചത് ഉടൻ വിതരണം ചെയ്യുക. മടങ്ങി വരുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ എത്രയും പെട്ടെന്ന് ആവിഷ്ക്കരിച്ച് നടപ്പാക്കുക. പ്രവാസ ലോകത്തും നാട്ടിലും കൊറോണ മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക,.

വിദേശത്തുള്ള മലയാളികളുടെ വിവര ശേഖരണം നടത്തുക. നോർക്കയുടെയും ലോക കേരളസഭാംഗങ്ങളുടെയും സേവനങ്ങൾ, പ്രവാസികൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. പ്രവാസികളുടെ തിരിച്ച്‌ വരുന്ന മക്കളുടെ വിദ്യാഭ്യാസ വർഷം നഷ്ടപെടാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പും നോർക്കയും ചേർന്ന് ഓൺലൈൻ അഡ്മിഷൻ ഉറപ്പാക്കുകയും അവർക്ക്‌ നാട്ടിലെ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുകയും വേണം. പ്രവാസിയുടെ മക്കൾക്ക്‌ ഉന്നത വിദ്യാഭ്യാസത്തിനു അമിത ഫീസ്‌ ഈടാക്കുനത്‌ ഒഴിവാക്കി, ജോലി നഷ്ടപ്പെട്ട്‌ വന്നവരുടെ കുട്ടികൾക്കായ്‌ ആനുകൂല്യമുള്ള സീറ്റുകൾ സംവരണം ചെയ്യണം. പ്രവാസികൾക്ക്‌ പിഎസ്‌സിക്ക്‌ ഉള്ള പ്രായ പരിതി 40 വയസ്‌ ആക്കി നിജ്പ്പെടുത്തണം. എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

പ്രവാസി വിഷയങ്ങളിൽ പ്രത്യേക താല്പര്യമെടുക്കുന്ന കേരള സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഈ വിഷയങ്ങളില്‍ അനുകൂല നടപടികൾ ഉണ്ടാകണമെന്ന് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment