Advertisment

ലോകത്തിലെ ഏറ്റവും വലിയ ആയുർവേദ ശാസ്ത്ര സമ്മേളത്തിന് കേരളം നേതൃത്വം നല്‍കും - കേന്ദ്രമന്ത്രി വി മുരളീധരൻ

New Update

publive-image

Advertisment

തിരുവനന്തപുരം: മാർച്ച് 12 മുതൽ 19 വരെ വെർച്വലായി നടത്തുന്ന നാലമത് ​ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെൽ (ജിഎഎഫ്) ലോകത്തെ ഏറ്റവും വലിയ ആയുർവേദ ശാസ്ത്ര സമ്മേളനമായി മാറുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ​ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന്റെ സംഘാടക സമിതി ചെയർമാനുമായ വി. മുരളീധരൻ പറഞ്ഞു.

2020 മേയ് മാസത്തിൽ അങ്കമാലിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഫെസ്റ്റിവെൽ കൊവിഡ് കാരണം അവസാന നിമിഷം മാറ്റി വെക്കുകയായിരുന്നു. തുടർന്നാണ് ഇത്തവണ ഫെസ്റ്റിവെൽ വെർച്വലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അന്താരാഷ്ട്ര സെമിനാർ, ആ​ഗോള എക്സിബിഷൻ, ബിസിനസ് മീറ്റ് എല്ലാം ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവെല്ലിൽ പങ്കെടുക്കാൻ ആ​ഗോള തലത്തിൽ തന്നെ മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്.

പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണത്തിലും, പേപ്പറുകൾ അവതരിപ്പിക്കുന്ന ശാസ്ത്രജ്ഞൻമാരുടേയും, രാജ്യങ്ങളുടേയും എണ്ണത്തിലും, പങ്കെടുക്കുന്ന വിവിധ സ്ഥാപനങ്ങളുടെ എണ്ണത്തിലും സർവ്വകാല റിക്കോർഡാണ് ഇത്തവണ ഫെസ്റ്റിവെല്ലിൽ ഉള്ളത്.

അഞ്ച് വെർച്വൽ വേദികളിലായി എട്ട് ദിവസം രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നീണ്ട് നിൽക്കുന്ന ശാസ്ത്ര സമ്മേളനത്തിൽ 35 രാജ്യാന്തര പ്രശസ്തരായ ശാസ്ത്രജ്ഞൻമാരും, 150 തിൽ പരം ഇന്ത്യൻ ശാസ്ത്രജ്ഞൻമാരും പ്രഭാഷണങ്ങൾ നടത്തും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 1150 ​ഗവേഷണ പ്രബന്ധങ്ങളിൽ 650 എണ്ണം നേരിട്ടും, 500 എണ്ണം പോസ്റ്റർ പ്രസന്റേഷനുമായി അവതരിപ്പിക്കും.

​ഗവേഷണത്തിന്റെ സമകാലിക നേട്ടങ്ങളും പ്രാധാന്യങ്ങളും ലോകത്തെ അറിയിക്കുന്നതോടൊപ്പം വ്യവസായ വാണിജ്യ രംഗത്തും വിദ്യാഭ്യാസം, ​ഗവേഷണം തുടങ്ങിയ മേഖലകളിലെ നയ രൂപീകരണങ്ങളും ഫെസ്റ്റിവെല്ലിൽ ചർച്ച ചെയ്യും.

കേരളത്തിലെ പ്രമുഖ ആയുർവേദ ശാസ്ത്ര സംഘടനകളാണ് ഇതിന് നേതൃത്വം നൽകുന്നത് അതിനാൽ ലോകത്തിന്റെ ശ്രദ്ധ കേരളത്തിന്റെ ആയുർവേദ രം​ഗത്ത് എത്തിക്കാൻ വേ​ഗത്തിൽ കഴിയുമെന്നും മന്ത്രി പറഞ്ഞു. വെർച്വൽ ആയത് കൊണ്ട് തന്നെ ആ​ഗോള തലത്തിൽ കൂടുതൽ ശ്രദ്ധേനേടാൻ ഇത് വഴി കഴിയും.

ഇതിന് വേണ്ടി വലിയ തലത്തിലുള്ള പ്രചരണ പരിപാടികൾ ആ​ഗോള തലത്തിൽ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജിഎഎഫിന്റെ പാർട്ണേഴ്സായ 15 ഓളം വിദേശ സംഘടനകൾ വരുകയും, ഇൻഡസ്ട്രി പാട്ണർ ആയ ഫിക്കിയുടെ ലോകത്താകമാനമുള്ള 250 ഓളം ട്രേഡ് പാർടണർമാരുമായും ജിഎഎഫിന്റെ സന്ദേശം ലോകം മുഴുവൻ എത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ വലിയ തോതിലുള്ള അന്താരാഷ്ട്ര സാന്നിധ്യം ഇത്തവണ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ആ​ഗോള തലത്തിൽ ആയുർവേദവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഭാ​ഗങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇത്തവണത്തെ ശാസ്ത്ര സെമിനാൽ സെക്ഷനുകൾ നടത്തുന്നത്. ആയുർവേദവും ​ഗവേഷണവും എന്ന വിഷയത്തിൽ യുജിസി വൈസ് ചെയർമാൻ ഡോ. ഭൂഷൻ പട്വർദ്ധൻ അധ്യക്ഷത വഹിക്കും.

ഡോ. ക്രിസ്ട്യൻ കെസ്ലർ (ജർമ്മനിയിലെ ചരിറ്റ് യൂണിവേഴ്സിറ്റി), ഡോ. വാൾഡിസ് പിറാക്സ് (ലാറ്റ്വിയ യൂണിവേഴ്സിറ്റി), ഡോ. അന്റോനെല്ല ഡെല്ലിഫെവ് എംഡി (യൂണിവേഴ്സിറ്റി ഓഫ് മിലാൻ) ഡോ. റോബർട്ട് ഷെനൈഡർ (യുഎസ്എയിലെ മഹർഷി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി), ഡോ. ഡാനിയൽ ഇ ഫോസ്റ്റ് (കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മെഡിസിൻ വിഭാഗം പ്രൊഫസർ) എന്നിവർ പ്രബന്ധം അവതരിപ്പിക്കും,

പ്രതിരോധ ശേഷി രം​ഗത്ത് ആയുർവേദത്തിനുള്ള പങ്ക് എന്ന മുഖ്യ വിഷയത്തോടൊപ്പം, പബ്ലിക് ഹെൽത്ത് ആയുർവേദവും ​ഗവേഷണവും, ഔഷധ സസ്യങ്ങളും, ഔഷധ നിർമ്മാണവും, ഓരോ പ്രത്യേക രാജ്യങ്ങളിലേയും ആയുർവേദ ചികിത്സയുടേയും വിദ്യാഭ്യാസത്തിന്റേയും സാധ്യതകൾ എന്നിവയെ സംബന്ധിച്ചുള്ള പ്രത്യേകം പ്രത്യേകമായ പ്രബന്ധങ്ങൾ 18 രാജ്യത്ത് നിന്നുള്ള പ്രതിനിധികൾ അവതരിപ്പിക്കും.

കരൾ രോ​ഗങ്ങൾ ലോകത്താകമാനം തന്നെ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അതൊരു പ്രത്യേക പരി​ഗണ നൽകി അവതരിപ്പിക്കപ്പെടും, ആയുർ വേദ വൈദ്യ ശാസ്ത്രത്തിലേയും ആധുനിക വൈദ്യ ശാസ്ത്രത്തിലേയും വിദ​ഗ്ധർ ഒരുമിച്ച് ഈ വിഷയം ചർച്ച ചെയ്യും

‍‍

വൈസ് ചാൻസലർമാർ, പ്രമുഖ ​ഗവേഷണ സ്ഥാപനങ്ങളിലെ ഡയറക്ടർമാർ ഔഷധ നിർമ്മാണ രം​ഗത്തെ അതികായൻമാർ, വിദ്യാഭ്യാസ വിചക്ഷണൻമാർ, തുടങ്ങിയ അതിപ്രശസ്തരുടെ നിര തന്നെ അണി നിരക്കും. ലോകാരോ​ഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യാ സ്വാമിനാഥൻ, കേന്ദ്ര ആയുഷ് സെക്രട്ടരി രാജേഷ് കൊട്ടേജ, ഉൾപ്പെടെ പ്രമുഖകർ സമ്മേളനത്തിൽ പങ്കെടുക്കും

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചീഫ് കോ- ഓർഡിനേറ്റർ ഡോ.സി സുരേഷ് കുമാർ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ, ഔഷധ നിർമ്മാണ സംഘടന സെക്രട്ടറി ഡോ. രാമനാഥൻ, ആയുർവേദ മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ ഹരീന്ദ്രൻ നായർ, ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. വിജയൻ നങ്ങേലി, ആയുർവേദ പ്രമോഷൻ സൊസൈറ്റി പ്രതിനിധി ബേബി മാത്യു സോമതീരം, ഓർ​​ഗനൈസിം​ഗ് സെക്രട്ടറി ഡോ. വിഷ്ണു നമ്പൂതിരി,ഡോ. സുരേഷ് കുമാർ ത്രിവേണി, ഡോ. എസ് വേണു, എന്നിവർ പങ്കെടുത്തു.

trivandrum news
Advertisment