Advertisment

ഗ്ലോബല്‍ മലയാളി പ്രസ്‌ക്ലബ്ബിന്റെ ഉദ്ഘാടനം ജനുവരി 6 ന് തിരുവനന്തപുരത്ത്

New Update

publive-image

Advertisment

തിരുവനന്തപുരം: ഗ്ലോബല്‍ മലയാളി പ്രസ്‌ക്ലബ്ബിന്റെ ഉദ്ഘാടനം ജനുവരി 6 ബുധനാഴ്ച തിരുവനന്തപുരത്തു നടക്കും. വൈകുന്നേരം അഞ്ചിന് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും.

ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്ലോബല്‍ മലയാളി പ്രസ്‌ക്ലബ് പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

വാര്‍ത്താ അവതാരകയായ അളകനന്ദ കൃതജ്ഞത അര്‍പ്പിക്കും. ഗ്ലോബല്‍ മലയാളി പ്രസ്‌ക്ലബിന്റെ ലോഗോ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാറിനു നല്‍കി മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തിരുന്നു.

trivandrum news
Advertisment