Advertisment

ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷന്റെ കുവൈത്ത്‌ ചാപ്റ്റർ ഫർവാനിയ , ഖൈത്താൻ ഏരിയ കമ്മറ്റികൾ രൂപീകൃതമായി

New Update

ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷന്റെ കുവൈത്ത്‌ ചാപ്റ്റർ ഫർവാനിയ , ഖൈത്താൻ ഏരിയ കമ്മറ്റികൾ രൂപീകൃതമായി"

Advertisment

ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷന്റെ ഫർവാനിയ സോൺ മീറ്റിംഗ്‌ മാർച്ച്‌ 9നു ഫർവാനിയ ബ്ലോക്ക് 1 , സിമ്സ് പ്രയർ ഹാളിൽ സംഘടിപ്പിക്കുകയും 2018-19 വർഷത്തേക്കുള്ള ഫർവാനിയ , ഖൈത്താൻ ഏരിയ കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്തു. ഏപ്രിൽ 27നു നടക്കുന്ന വാർഷിക ദിനത്തിനായുള്ള ഗ്രീൻ ലീഫ് റെസ്റ്ററന്റ് കമ്പനി സ്പോൺസർ ചെയ്ത റാഫിൾ സമ്മാന കൂപ്പൺ ഔദ്യോഗിക പ്രകാശനോൽഘാടനം പൂർത്തിയായി.

publive-image

ഖൈത്താൻ ഏരിയയിലേക്ക്  ജയകുമാർ- കൺവീനർ,  അമീൻ സെക്രെട്ടറി , സന്തോഷ് ട്രഷർ ആയും മുസ്തഫ, ഗിരീഷ് എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായും 5 അംഗ കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു.

ഫർവാനിയ ഏരിയയിലേക്ക്  അശോകൻ - കൺവീനർ, അഭിലാഷ് സെക്രെട്ടറി , ബിനു യോഹന്നാൻ ട്രഷർ ആയും ഗീവർഗീസ് തോമസ്, ബെന്നറ്റ് ടി കെ, രഞ്ജിത്ത് കെ ആർ, അനു മാത്യു , തോമസ് ചാക്കോ , മയ്യേരി അബൂബക്കർ, രാധാകൃഷ്ണൻ , എൻ കെ റഫീഖ് ഉസ്മാൻ എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായും 11 അംഗ കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു.

publive-image

GKPA ജോയിന്റ് ട്രഷറർ ശ്രീമതി റോസ് മേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ , പ്രസിഡന്റ് മുബാറക്ക് അധ്യക്ഷത വഹിച്ചു. സെക്രെട്ടറി റെജി ചിറയത്ത് സംഘടനാ പ്രവർത്തനങ്ങളും പ്രോഗ്രാം കൺവീനർ എം കെ പ്രസന്നൻ വരാനിരിക്കുന്ന വാർഷികാഘോഷ പരിപാടികളും വിശദീകരിച്ചു. സൂസൻ മാത്യു ആശംസകൾ അർപ്പിച്ചു. ജോയിന്റ് സെക്രട്ടറി അഷറഫ് പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

publive-image

 

publive-image

kuwait
Advertisment