Advertisment

ഗോ എയറിന്‍റെ 14ാം വാര്‍ഷികാഘോഷം : 1914 രൂപ മുതല്‍ പ്രത്യേക നിരക്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : ഗോ എയറിന്‍റെ 14ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗോ എയര്‍ സര്‍വീസുള്ള 33 സ്ഥലങ്ങളിലേക്കും പ്രത്യേക നിരക്കുകള്‍. വാര്‍ഷികത്തോട് അനുബന്ധിച്ച് 14 എന്ന അക്കത്തില്‍ അവസാനിക്കുന്ന നിരക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 13 മുതല്‍ നവംബര്‍ 31 വരെയുള്ള യാത്രകള്‍ക്ക് വേണ്ടി നവംബര്‍ 6 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക നിരക്കിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കുക.

Advertisment

publive-image

ആഭ്യന്തര റൂട്ടുകളില്‍ കൊച്ചിയില്‍ നിന്നുള്ള നോണ്‍ സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ക്ക് 1914 രൂപയാണ് നിരക്ക്. ക്രിസ്തുമസ്-പുതുത്സരാഘോഷങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ആഘോഷിക്കാന്‍ മികച്ച അവസരമാണിത്. ആഭ്യന്തര റൂട്ടുകളില്‍ മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ഈ നിരക്ക് ലഭിക്കുക.

'യാത്രക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് കൃത്യനിഷ്ഠയുള്ള യാത്രാനുഭവം നല്‍കി ഞങ്ങള്‍ 14 വര്‍ഷം പൂര്‍ത്തിയാക്കി. കൂടുതല്‍ ഫ്ളൈറ്റുകളും മികച്ച വളര്‍ച്ചാനേട്ടവുമായി 15ാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ നേട്ടത്തിനു കാരണം ഉപഭോക്താക്കളാണ്. അവരാണ് ഞങ്ങളെ കൃത്യനിഷ്ഠയും വിശ്വസനീയതയുമുള്ള എയര്‍ലൈനാക്കിയത്. അതിനാല്‍ അവിസ്മരണീയമായ ഈ നിമിഷത്തില്‍ അവര്‍ക്ക് മികച്ച അനുഭവം തിരികെ നല്‍കുകയാണ് ലക്ഷ്യം', ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

publive-image

പ്രയാസങ്ങളില്ലാത്ത യാത്രാനുഭവം നല്‍കുന്നതിനായി പുതിയ സിറ്റി ചെക്ക്-ഇന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ന്യൂഡല്‍ഹി മെട്രോ സ്റ്റേഷനിലാണ് ചെക്ക്-ഇന്‍ സൗകര്യം. ഇത് റോഡിലെ യാത്രാസമയം കുറക്കുക മാത്രമല്ല, യാത്രക്കാര്‍ക്ക് അവരുടെ ലഗേജ് വിമാനത്താവളം വരെ സ്വയം വഹിക്കാതെ സൗകര്യപ്രദമായി യാത്ര ചെയ്യുകയുമാവാം.

എല്ലാ മാസവും ഓരോ എയര്‍ക്രാഫ്റ്റ് വീതം പുതുതായി ചേര്‍ക്കുക എന്ന ഗോ എയര്‍ പ്ലാനിന്റെ ഭാഗമായി എ320 നിയോ എയര്‍ക്രാഫ്റ്റ് ഈയവസരത്തില്‍ ഗോ എയര്‍ നിരയിലേക്ക് കൂട്ടിച്ചേര്‍ത്തു.

Advertisment