Advertisment

അയ്യപ്പഭക്തരുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ തൃപ്തിദേശായിമാരും ഫെമിനിച്ചികളും മല കയറൂ; പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം വന്നതിന് പിന്നാലെ ദര്‍ശനത്തിനെത്തുന്ന യുവതികളെ വെല്ലുവിളിച്ച്‌ രാഹുല്‍ ഈശ്വര്‍

New Update

Related image

Advertisment

തിരുവനന്തപുരം: ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം വന്നതിന് പിന്നാലെ മണ്ഡലതീര്‍ത്ഥാനടത്തിന് ദര്‍ശനത്തിനെത്തുന്ന യുവതികളെ വെല്ലുവിളിച്ച്‌ രാഹുല്‍ ഈശ്വര്‍. അയ്യപ്പഭക്തരുടെ നെഞ്ചില്‍ ചവിട്ടിമാത്രമേ തൃപ്തിദേശായിമാരും ഫെമിനിച്ചികളും മലകയറൂവെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ഫേസ്‌ബുക്ക് വീഡിയോയിലാണ് അയ്യപ്പധര്‍മസേന നേതാവ് വെല്ലുവിളി ഉയര്‍ത്തുന്നത്.

ആറു ദിവസം അയ്യപ്പന്റെ പൂങ്കാവനം കാത്ത നമ്മള്‍ അറുപത് ദിവസം ശബരിമലയ്ക്ക് കാവല്‍ നില്‍ക്കണമെന്നാണ് അയ്യപ്പന്റെ തീരുമാനം. അതുകൊണ്ട് ഭക്തരെല്ലാം നവംബര്‍ 15 മുതല്‍ ശബരിമലയിലുണ്ടാകണം. നമ്മുടെ നെഞ്ചില്‍ ചവിട്ടിയേ തൃപ്തി ദേശായിയും ഫെമിനിച്ചിമാരും സന്നിധാനത്ത് എത്തൂ. സുപ്രീം കോടതിയില്‍ നിന്നുമുണ്ടായത് ഭാഗികമായ വിജയമാണെന്ന് രാഹുല്‍ അവകാശപ്പെട്ടു. നവംബര്‍ 15ന് രാവിലെ 10 മണി മുതല്‍ ഭക്തര്‍ എരുമേലി, സന്നിധാനം, പമ്ബ എന്നിവിടങ്ങളിലെത്തണമെന്നും രാഹുല്‍ പറയുന്നു.

ഘട്ടം ഘട്ടമായി ഭക്തരെ എത്തിക്കും. തമിഴ്‌നാട്, തെലുങ്കാന, കര്‍ണാടക, യു.പി,പുതുച്ചേരി എന്നിവിടങ്ങളിലെ അയ്യപ്പ ഭക്തരേയും ശബരിമലയില്‍ കാവല്‍ നില്‍ക്കാനെത്തിക്കുമെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു.

https://www.facebook.com/RahulEaswarOfficial/videos/2184168738571879/?t=1

Advertisment