Advertisment

ബി ജെ പി രണ്ട് എം എല്‍ എമാരെ കൊണ്ടുപോയെങ്കില്‍ 4 പേര്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേയ്ക്ക് വരും. സര്‍ക്കാര്‍ രൂപീകരിക്കും. ഗോവയില്‍ നാടകീയ നീക്കങ്ങള്‍ അവസാനിക്കുന്നില്ല

New Update

publive-image

Advertisment

പനാജി: രണ്ട് എം എല്‍ എമാരെ ബി ജെ പി കൊണ്ടുപോയെങ്കില്‍ 4 പേര്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേയ്ക്ക് വരാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമവുമായി മുന്നോട്ടുപോകുകയാണെന്നും കോണ്‍ഗ്രസ്. എം എല്‍ എമാരായ ദേവാനന്ദ്  സോപ്‌തെയും സുഭാഷ് ഷിരോദ്കറും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചിരുന്നു.

തങ്ങള്‍ ഇന്ന് ബി ജെ പിയില്‍ ചേരാന്‍ പോവുകയാണെന്ന് സുഭാഷ് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. ഡല്‍ഹിയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ടതിനു ശേഷമായിരുന്നു സുഭാഷിന്റെ പ്രതികരണം.

publive-image

ദയാനന്ദിന്റെയും സുഭാഷിന്റെയും രാജി കോണ്‍ഗ്രസിന് തിരിച്ചടിയല്ലെന്നും രണ്ടുപേര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചെങ്കിലും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമവുമായി തങ്ങള്‍ മുന്നോട്ടു പോകുമെന്നും ഗോവാ കോണ്‍ഗ്രസ് വക്താവ് നീലകാന്ത് ഹലര്‍ങ്കര്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടു പറഞ്ഞു.

ദയാനന്ദും സുഭാഷും എം എല്‍ എ സ്ഥാനം രാജിവച്ചു കൊണ്ടുള്ള കത്ത് നിയമസഭാ സ്പീക്കര്‍ ഡോ പ്രമോദ് സാവന്തിന് ചൊവ്വാഴ്ച സമര്‍പ്പിച്ചിരുന്നു. ഇരുവരുടെയും രാജിയോടെ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 16ല്‍നിന്ന് 14 ആയി കുറഞ്ഞു.

മറ്റുള്ള കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഐക്യത്തിലാണുള്ളത്. ഇനിയാരും മറുവശത്തേക്ക് പോകില്ല.  ബി ജെ പി ഞങ്ങളുടെ രണ്ട് എം എല്‍ എമാരെ കൊണ്ടുപോയി. ഞങ്ങള്‍ക്ക് അവരുടെ ക്യാമ്പില്‍നിന്ന് നാലുപേരെ കിട്ടുമെന്നും നീലകാന്ത് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് വരാന്‍ തയ്യാറായ എം എല്‍ എമാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ദയാനന്ദിന്റെയും സുഭാഷിന്റെയും രാജിക്കു പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന ഘടകം പനാജിയില്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് തിരിച്ചടിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ശേഷം പുറത്തെത്തിയ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രതാപ് സിന്‍ഹ റാണെ പറഞ്ഞു.

goa
Advertisment