Advertisment

പറന്നുയരുന്നതിനിടെ ബെംഗളൂരു – അഹമ്മദാബാദ് ഗോ എയർ വിമാനത്തിന്റെ എന്‍ജിനിൽ തീപിടിത്തം ; യാത്രക്കാര്‍ സുരക്ഷിതര്‍ , വിമാനം റൺവേയിൽനിന്നു മാറ്റി ; വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം വെളിപ്പെടുത്താതെ അധികൃതര്‍

New Update

മുംബൈ : പറന്നുയരുന്നതിനിടെ ബെംഗളൂരു – അഹമ്മദാബാദ് ഗോ എയർ വിമാനത്തിന്റെ എന്‍ജിനിൽ ചെറിയ തീപിടിത്തം. തീയണച്ചെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഗോ എയർ കമ്പനി അറിയിച്ചു. വിമാനം റൺവേയിൽനിന്നു മാറ്റി. അതേസമയം, വിമാനത്തിൽ എത്രപേരുണ്ടെന്ന് പുറത്തുവിട്ടിട്ടില്ല.

publive-image

ഗോഎയറിന്റെ ജി8 802 വിമാനത്തിന്റെ വലതുഭാഗത്തെ എൻജിനാണ് തീപിടിച്ചത്. ഫോറിൻ ഒബ്ജക്ട് ഡാമേജ് (എഫ്ഒഡി) ആണെന്നാണ് നിഗമനമെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment