Advertisment

ടി.പി രഹനേഷ് ഇനി കേരള ബ്ലാസ്റ്റേഴ്സില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: കോഴിക്കോട് സ്വദേശിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോള്‍കീപ്പറുമായിരുന്ന ടി.പി. രഹനേഷ് കേരള ബ്ലാസ്റ്റേഴ്സില്‍. താരം ക്ലബ്ബിലെത്തിയ വിവരം അല്‍പം സസ്‌പെന്‍സിട്ടാണ് ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടത്. ഒ.എന്‍.ജി.സി, മുംബൈ ടൈഗേഴ്സ്, ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലാജോങ്, രംഗ്ധാജീദ് യുണൈറ്റഡ് എന്നീ ടീമുകളുടെ ഗോള്‍വല കാത്ത താരമാണ് രഹനേഷ്. 2015-ല്‍ ഇന്ത്യന്‍ അണ്ടര്‍ 23 ഫുട്ബോള്‍ ടീമിലും 2017-ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലും അംഗമായിരുന്നു.

ഒരു വര്‍ഷത്തെ കരാറിലാണ് രഹനേഷ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയിരിക്കുന്നത്. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കുന്ന മൂന്നാമത്തെ ഗോള്‍കീപ്പറാണ് രഹനേഷ്. ഷിബിന്‍ രാജ്, ബിലാല്‍ എന്നിവരാണ് ടീമില്‍ നേരത്തെ എത്തിയവര്‍. കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാന്‍ അവസരം തന്നതിന് മാനേജ്മെന്റിനോട് രഹനേഷ് നന്ദി പറഞ്ഞു.

Advertisment