Advertisment

മൂന്ന് മാസം ഗര്‍ഭിണിയായ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്നു ;പ്രതി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പട്‌ന: മൂന്ന് മാസം ഗര്‍ഭിണിയായ ആയ ആടിനെ ബലാല്‍സംഗം ചെയ്തു കൊന്നുവെന്ന് പരാതി. കേസില്‍ മുഹമ്മദ് സിംറാജ് എന്ന 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ യുവാവ് ആടിനെ പീഡിപ്പിക്കുകയായിരുന്നു. ഒരു പാട് പേര്‍ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു. ആടിന്റെ ഉടമസ്ഥയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

പട്‌നയ്ക്ക് സമീപമുള്ള പാര്‍സ ബസാര്‍ എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം. ബലാല്‍സംഗത്തെ തുടര്‍ന്ന് ആട് ചത്തു. ആടിന്റെ ജഡം പോലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാകും തുടര്‍നടപടികളെന്ന് പോലീസ് വ്യക്തമാക്കി.

ബിഹാറിലെ മധേപുര എന്ന ഗ്രാമത്തില്‍ നിന്നുള്ളയാളാണ് പ്രതിയായ മുഹമ്മദ് സിംറാജ്. ഇയാള്‍ പാര്‍സ ബസാറില്‍ ദിവസ വേതനത്തിന് ജോലിചെയ്തു വരികയാണ്.

Advertisment