Advertisment

ആരാധനാലയങ്ങളില്‍ തോക്കുമായി പ്രവേശിക്കാം; വിര്‍ജീനിയ സെനറ്റിന്റെ അംഗീകാരം

author-image
പി പി ചെറിയാന്‍
Updated On
New Update

വിര്‍ജീനിയ: വിര്‍ജീനിയ സംസ്ഥാനത്തെ ദേവാലയങ്ങളിലേക്ക് ആരാധനയ്ക്കു വരുന്നവര്‍ക്ക് കൂടെ തോക്കും കൊണ്ടുവരാമെന്ന നിയമം വിര്‍ജീനിയ സെനറ്റ് അംഗീകരിച്ചു. ജനുവരി 24 വ്യാഴാഴ്ചയായിരുന്നു വിര്‍ജീനിയ സെനറ്റിന്റെ സുപ്രധാനമായ തീരുമാനമുണ്ടായത്.

Advertisment

publive-image

വിര്‍ജീനിയ സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എല്ലാവരും ബില്ലിനെ പിന്തുണച്ചപ്പോള്‍ ഡമോക്രാറ്റിക് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. വിശ്വാസ സമൂഹം ഇത് ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് ഡമെക്രാറ്റിക് സെനറ്റര്‍ ബാര്‍ബര ഷെവെല (ആര്‍ലിംഗ്ടണ്‍) പറഞ്ഞു.

ആരാധനാലയങ്ങള്‍ക്കുനേരേ ഉണ്ടാകുന്ന ആക്രമങ്ങള്‍ തടയുന്നതിനു ഈ നിയമം ആവശ്യമാണെന്നു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. തോക്കുകള്‍ കൊണ്ട് ആരാധനാലയങ്ങള്‍ സംരക്ഷിക്കാമെന്നത് വെറും വ്യാമോഹമാണെന്നു ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

പക്ഷെ ഈ നിയമം വിര്‍ജീനിയയില്‍ നിലനില്‍ക്കുമോ എന്നത് ചോദ്യചിഹ്നമാണ്. ഇവിടെ അധികാരത്തിലിരിക്കുന്ന ഡമോക്രാറ്റിക് ഗവര്‍ണര്‍ റാള്‍നോര്‍തം വില്ല് വീറ്റോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment