Advertisment

തന്റെ അച്ഛന് വേണ്ടി വോട്ട് പിടിക്കാന്‍ പോയതിന് സിനിമാപ്രവര്‍ത്തകര്‍ തന്നോട് വിരോധം തീര്‍ക്കുന്നു : താന്‍ അഭിനയിക്കുന്ന 'സായാഹ്‌ന വാര്‍ത്തകള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍മാതാക്കള്‍ മനപ്പൂര്‍വം വൈകിക്കുന്നു എന്ന് ഗോകുല്‍ സുരേഷ് 

author-image
ഫിലിം ഡസ്ക്
Updated On
New Update

നടനും ബി.ജെ.പി നേതാവുമായ തന്റെ അച്ഛന് വേണ്ടി വോട്ട് പിടിക്കാന്‍ പോയതിന് സിനിമാപ്രവര്‍ത്തകര്‍ തന്നോട് വിരോധം തീര്‍ക്കുന്നതായി മകന്‍ ഗോകുല്‍ സുരേഷ്. താന്‍ അഭിനയിക്കുന്ന 'സായാഹ്‌ന വാര്‍ത്തകള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍മാതാക്കള്‍ മനപ്പൂര്‍വം വൈകിക്കുന്നു എന്നാണ് ഗോകുല്‍ പരാതി പറയുന്നത്.

Advertisment

ടൈംസ് ഒഫ് ഇന്ത്യ പാത്രവുമായി നടത്തിയ അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

publive-image

തന്റെ അച്ഛന് വേണ്ടി താന്‍ പ്രചാരണം നടത്തിയിരുന്നു എന്നും ഒരു മകനെന്ന നിലയില്‍ നിലയില്‍ അതില്‍ കുറഞ്ഞതൊന്നും തനിക്ക് ചെയ്യാന്‍ ആകില്ലെന്നും ഗോകുല്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം മനസ്സില്‍ വച്ചുകൊണ്ട് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നോട് പ്രതികാരം ചെയ്യുകയാണെന്നാണ് ഗോകുല്‍ ആരോപിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് കഥാപാത്രത്തിന്റെ ലുക്കിന്റെ പൂര്‍ണതയ്ക്ക് വേണ്ടി താന്‍ വേറൊരു ചിത്രത്തിലും കമിറ്റ് ചെയ്തില്ലെന്നും എന്നാല്‍ നിര്‍മ്മാതാക്കള്‍ ഈ ചിത്രത്തിന്റെ ജോലികള്‍ പാതി വഴിയില്‍ നിര്‍ത്തി അവരുടെ മറ്റ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണെന്നും ഗോകുല്‍ പറയുന്നു.

തനിക്കെതിരെ ഉള്ള നീക്കങ്ങള്‍ വളരെ ശ്രദ്ധയോടെ നിര്‍മ്മാതാക്കള്‍ നടപ്പാക്കുകയാണെന്നും ഗോകുല്‍ പറഞ്ഞു. തന്റെ ബി.ജെ.പി ബന്ധം കാരണമാണ് നിര്‍മാതാക്കള്‍ തന്നെ ലക്‌ഷ്യം വയ്ക്കുന്നത്.

സിനിമ രാഷ്ട്രീയ ആക്ഷേപ ചിത്രമായിട്ടും, ബി.ജെ.പിയെയും കളിയാക്കുന്നതായിട്ടും പ്രൊഫഷണല്‍ മനസ്ഥിതിയോടെ താന്‍ ചിത്രം ഏറ്റെടുത്തു. പക്ഷെ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. ഷൂട്ടിങ്ങുമായി സഹകരിക്കുന്നില്ല എന്നും താന്‍ പ്രൊഫഷണല്‍ അല്ല എന്നും അവര്‍ പറയുന്നു.ഗോകുല്‍ വിശദീകരിച്ചു.

എന്നാല്‍ ഗോകുലിന്റെ ആരോപണങ്ങള്‍ നിര്‍മാതാക്കളില്‍ ഒരാളായ മെഹ്ഫൂസ് തള്ളിയിട്ടുണ്ട്. ഗോകുലിനോട് തങ്ങള്‍ക്ക് വിരോധമൊന്നുമില്ലെന്നും മറ്റ് ചില കാരണങ്ങള്‍ കാരണമാണ് ഷൂട്ടിങ് മുടങ്ങിയതെന്നും മെഹ്ഫൂസ് പറയുന്നു. ഷൂട്ടിങ് ഉടന്‍ തന്നെ പുനരാരംഭിക്കുമെന്നും മെഹ്ഫൂസ് പറഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലാണ് സുരേഷ് ഗോപി മത്സരിച്ചത്. സുരേഷ് ഗോപിയോടൊപ്പം പ്രചരണം നടത്താന്‍ ഭാര്യ രാധികയും മകന്‍ ഗോകുല്‍ സുരേഷും ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി പരാജയപ്പെടുകയായിരുന്നു.

Advertisment