Advertisment

നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍; സുരേഷ് ഗോപി യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ അല്ല; പത്ത് രൂപ സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണെന്ന് ഗോകുല്‍ സുരേഷ്

author-image
ഫിലിം ഡസ്ക്
New Update

സുരേഷ് ഗോപി യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ അല്ലെന്നും പത്ത് രൂപ സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണെന്നും മകനും നടനുമായ ഗോകുല്‍ സുരേഷ്. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍. ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷിന്റെ പ്രതികരണം.

Advertisment

publive-image

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി തോറ്റതില്‍ സന്തോഷമാണ് ഉള്ളതെന്നും ഗോകുല്‍ വ്യക്തമാക്കി. അച്ഛന്‍ ജയിച്ചിരുന്നെങ്കില്‍ ആരോഗ്യം നഷ്ടപ്പെട്ടേനെ. സമ്മര്‍ദ്ദം കൂടിയേനെ. അച്ഛന്‍ സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ടെന്നും ഗോകുല്‍ സുരേഷ് കൂട്ടിച്ചേർത്തു.

ഇത്രകാലമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അച്ഛനെ അത്ര വ്യക്തതയോടെ ജനങ്ങള്‍ക്ക് അറിയുമോ എന്ന് സംശയമാണെന്നും ഗോകുല്‍ പ്രതികരിച്ചു. സൂപ്പര്‍താരമായി ആഘോഷിക്കപ്പെട്ടെങ്കിലും അണ്ടര്‍റേറ്റഡ് ആയ വ്യക്തിയും നടനുമാണ് സുരേഷ് ഗോപിയെന്നും ഗോകുല്‍ അഭിപ്രായപ്പെട്ടു.

suresh gopi gokul suresh
Advertisment