Advertisment

ഐ ലീഗ്; ഇന്ന് കേരള എഫ്‌സി, മിനര്‍വ പഞ്ചാബിനെ നേരിടും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് ഗോകുലം കേരള എഫ്‌സി, നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരക്കാണ് കളി. 5 പോയിന്റോടെ ഗോകുലം അഞ്ചാമതാണ്. മിനര്‍വ 4 പോയിന്റോടെ ഏഴാം സ്ഥാനത്തും.

കഴിഞ്ഞ കളിയില്‍ ഷില്ലോങ്ങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ച് ഗോകുലം ചാമ്പ്യന്‍ഷിപ്പില്‍ തിരിച്ചുവരവ് നടത്തിയിരുന്നു. ആദ്യകളിയില്‍ മോഹന്‍ബഗാനെയും പിന്നീട് നെരോകയെയും സമനിലയില്‍ തളച്ച അവര്‍ ചെന്നൈ സിറ്റിയോട് തോറ്റു.

കഴിഞ്ഞ കളിയില്‍ പനിമൂലം പുറത്തിരുന്ന അര്‍ജുന്‍ ജയരാജ് ഇന്ന് ടീമില്‍ മടങ്ങിയെത്തും. മിനര്‍വക്ക് ഈ സീസണില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല.

 

Advertisment