തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്ത്…. പിന്നില്‍ കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന്‍ ബിജു മോഹന്‍…. കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടു പ്രാവശ്യം ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നു ഡിആര്‍ഐ ….ഭാര്യ വിനീത രത്‌നകുമാറിയെ ഉപയോഗിച്ചും സ്വര്‍ണം കടത്തി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, May 15, 2019

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് പിന്നില്‍ കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന്‍ ബിജു മോഹന്‍.

കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടു പ്രാവശ്യം ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നു ഡിആര്‍ഐ കണ്ടെത്തി. ബിജുവും രണ്ടു പ്രാവശ്യം ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ട്. ഭാര്യ വിനീത രത്നകുമാറിയെ ഉപയോഗിച്ചും സ്വര്‍ണം കടത്തിയിട്ടുണ്ട്. 20 കിലോ സ്വര്‍ണം കടത്തിയ ബിജുവിന്‍റെ ഭാര്യ വിനീത രത്നകുമാരിയെയും റിമാന്‍ഡ് ചെയ്തു.

ജിത്തുവെന്നയാളാണ് ദുബായില്‍ നിന്ന് സ്വ‍ര്‍ണം നല്‍കുന്നത്. സംഭവം പുറത്തായതോടെ ബിജു ഒളിവിലാണ്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് കണ്ടെത്തണമെങ്കില്‍ ഒളിവിലുള്ള ബിജുവിനെ പിടികൂടണമെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

×