Advertisment

പുനലൂരിൽ മീൻ മുറിച്ച വീട്ടമ്മയുടെ സ്വർണ്ണ വളകളുടെ നിറം മാറി; സ്വർണ്ണം പൊടിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

പുനലൂർ: ഭക്ഷണം പാകം ചെയ്യാനായി മീൻ മുറിച്ചപ്പോൾ വെളളം വീണ് വീട്ടമ്മയുടെ സ്വർണ്ണവളയുടെ നിറം മാറി. പുനലൂർ ശാസ്താംകോണം വള്ളക്കടവ് ഷൈനി വിലാസത്തിൽ ഷിബി ഷൈജുവിന്റെ 2 സ്വർണ വളകളുടെയും മോതിരത്തിന്റെയും നിറമാണ് മാറിയത്.

Advertisment

നാല് ദിവസം മുൻപ് വാങ്ങിയ മീൻ ഇന്നലെ പാകം ചെയ്യാനായി വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചത്. ഫ്രിഡ്‌ജിൽ നിന്നെടുത്ത മീൻ വൃത്തിയാക്കുന്നതിനിടെ മീനിലുണ്ടായിരുന്ന വെളളം വീണാണ് വളയുടെ പകുതിയോളം നിറം മാറിയത്.

publive-image

സ്വർണ്ണ നിറം ചാരനിറമായതിനൊപ്പം വള പൊടിഞ്ഞുപോവുകയും ചെയ്തു. രണ്ടാമത്തെ വളയിലും മാറ്റം കണ്ടു. ഇതോടൊപ്പം കൈയ്യിലുണ്ടായിരുന്ന മോതിരത്തിലും നിറം മാറ്റം ഉണ്ടായി.

പുനലൂർ റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് ഷൈജു മത്സ്യം വാങ്ങിയത്. സ്വർണ്ണത്തിന്റെ നിറം മാറിയതോടെ ഇവർ പൊലീസിലും നഗരസഭാ ആരോഗ്യവിഭാഗത്തിലും പരാതി നൽകി. കൊല്ലത്ത് നിന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പ്രത്യേക സംഘമെത്തി മത്സ്യം കൊണ്ടുപോയി. ഇത് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

നിറം മാറിയ ആഭരണങ്ങൾ പിന്നീട് സ്വർണ്ണാഭരണ ശാലയിൽ കൊണ്ടുപോയി ചൂടാക്കി പൂർവ്വ സ്ഥിതിയിലാക്കി. എന്തുകൊണ്ടാണ് ഇത്തരത്തിൽ നിറം മാറിയതെന്ന് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. മത്സ്യം മോശമാകാതിരിക്കാൻ ഉപയോഗിച്ച രാസവസ്‌തുക്കൾ പണി പറ്റിച്ചതാകാമെന്നാണ് കരുതുന്നത്.

Advertisment