Advertisment

സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കറിന് ജാമ്യം

New Update

കൊച്ചി:  സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്.

Advertisment

publive-image

കള്ളപ്പണം വെളുപ്പിച്ചത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരുന്നു. സ്വര്‍ണകള്ളക്കടത്തിനും ഡോളര്‍ കടത്തിനും കസ്റ്റംസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതില്‍ സ്വര്‍ണകള്ളക്കടത്ത് കേസിലെ 23 ാം പ്രതിയാണ് ശിവശങ്കര്‍. ഈ കേസിലാണ് നിലവില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചിരിക്കുന്നത്.സ്വാഭാവിക ജാമ്യമാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്.

gold case bail sivasankker
Advertisment