Advertisment

പരമ്പരാഗത ആഭരണ തൊഴിലാളികളെ സംരക്ഷിക്കാനല്ല സ്വർണ്ണകടത്തുകാരെ സംരക്ഷിക്കാനാണ് ഇടതു സർക്കാറിന് താൽപര്യമെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ തങ്കപ്പൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്:  പരമ്പരാഗത ആഭരണ തൊഴിലാളികളെ സംരക്ഷിക്കാനല്ല സ്വർണ്ണകടത്തുകാരെ സംരക്ഷിക്കാനാണ് ഇടതു സർക്കാറിന് താൽപര്യമെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ തങ്കപ്പൻ. പരമ്പരാഗത തൊഴിൽ മേഖലകളെ തകർക്കുന്ന സമീപനമാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

Advertisment

publive-image

ആഭരണ തൊഴിലാളി ക്ഷേമ നിധി ബോർഡ് സ്വതന്ത്രമായി നിലനിർത്തണമെന്നാവശ്യ പെട്ട് കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് കല ട്രേറ്റിനു മുമ്പിൽ നടത്തിയ പൊന്നുരുക്കി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ. തങ്കപ്പൻ.

ദുരിത കാലത്ത് പരമ്പരാഗത തൊഴിലാളികൾക്ക് ആശ്വാസ ധനസഹായം വിതരണം ചെയ്തു എന്നാണ് സർക്കാർ അവകാശപെടുന്നത്. ആശ്വാസ ധനസഹായം വിതരണത്തിലും രാഷ്ട്രീയവൽക്കരണമാണ് സർക്കാർ നടപ്പിലാക്കിയത്. ആശ്വാസ ധനസഹായ വിതരണത്തിൽ നിന്ന് യഥാർത്ഥ പരമ്പരാഗത തൊഴിലാളികളെ സർക്കാർ അവഗണിക്കു കയ്യും ചെയ്തിട്ടുണ്ട് - പാരമ്പര്യ സ്വർണ്ണ തൊഴിലാളികളുൾപ്പെടുന്ന ആഭരണ നിർമ്മാണ തൊഴിലാളി ബോർഡ്‌ ഷോപ് സ് ആൻഡ് എക്സ്റ്റാ ബിഷ്മെന്റിൽ ലയിപ്പിക്കാനുള്ള സർക്കാർ നീക്കം കുത്തകകളെ സഹായിക്കാനാണെന്നും എ തങ്കപ്പൻ പറഞ്ഞു.

ഒബിസി ഡിപ്പാർട്ട്മെന്റ് ചെയർമാൻ ആര്‍.എം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജി.വൈ.പ്ര രതീഷ് പുതുശ്ശേരി,ഇ.വി. കോമളം,സി. സുഭാഷ്, ബി അബ്ദുൾ ജലീൽ . എം.ഇ. മുകേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

gold case kpcc
Advertisment