Advertisment

സ്വർണ്ണക്കടത്തിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ സമരം അക്രമാസക്തമായി

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്:  സ്വർണ്ണക്കടത്തിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ പ്രതിഷേധ സമരം ചെറിയ തോതിൽ അക്രമാസക്തമായി.ബി.ജെ.പി.ഓഫീസിൽ നിന്നും ആരംഭിച്ച റാലി കലക്ട്രേറ്റിനു മുമ്പിൽ ബാരിക്കേട് വെച്ച് പോലീസ് തടഞ്ഞു.

Advertisment

publive-image

പ്രർത്തകർ ബാരിക്കേടിനു മുകളിൽ കയറി മുദ്രാവാക്യം വിളിയാരംഭിച്ചു.നേതാക്കൾ ഇടപ്പെട്ട് താഴെയിറക്കി.തുടർന്നു നടന്ന സമരം യുവമോർച്ച സംസ്ഥാനാദ്ധ്യക്ഷൻ' വി.ആർ.പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു.

പ്രശാന്ത് ശിവൻ അദ്ധ്യക്ഷനായി.ഇ പി.നന്ദകുമാർ 'സേതു കൃഷണൻ ' ധനേഷ് എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രവർത്തകരിൽ ഏതാനും പേർ മതിൽ ചാടി അകത്തു കടന്നു .

പോലീസുമായി ചെറിയ തോതിൽ ഉന്തും തള്ളും നടന്നു. പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റി കൊണ്ടുപോയി.ശേഷിച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു സമരം പരിപാടികൾ അവസാനിപ്പിച്ചു.

gold case
Advertisment